കേരളം

kerala

ETV Bharat / city

തൃശൂരില്‍ 26 പേര്‍ക്ക് കൂടി കൊവിഡ് - തൃശൂര്‍ കൊവിഡ് വാര്‍ത്തകള്‍

ജില്ലയില്‍ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 89 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരു കുടുംബത്തിലെ ഏഴ് പേരും.

thrissur covid update  thrissur covid news  thrissur news  കൊവിഡ് വാര്‍ത്തകള്‍  തൃശൂര്‍ കൊവിഡ് വാര്‍ത്തകള്‍  തൃശൂര്‍ വാര്‍ത്തകള്‍
തൃശൂരില്‍ 26 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jun 7, 2020, 8:32 PM IST

തൃശൂർ: ജില്ലയിൽ ഇന്ന് 26 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 89 ആയി. ആകെ 137 പേര്‍ക്കാണ് ജില്ലയില്‍ വൈറസ്‌ ബാധിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നെത്തിയ ഇരിങ്ങാലക്കുട സ്വദേശികളാണിവർ. രണ്ട് വയസുള്ള രണ്ട് കുട്ടികളും ഇതിൽപ്പെടുന്നു. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ച 26 പേരിൽ 12 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. അബുദാബി (7), ദുബായ് (3), കുവൈറ്റ് (1), ഇറ്റലി (1) എന്നിങ്ങനെയാണ് എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളിൽ വന്ന 14 പേര്‍ക്കും വൈറസ്‌ ബാധ സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർക്ക് സമ്പർക്കം വഴിയാണ് രോഗം പകർന്നത്. പുതുതായി പ്രവേശിപ്പിച്ച 21 പേർ അടക്കം ജില്ലയിലെ ആശുപത്രികളിൽ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 118 ആയി. 18031 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്.

ABOUT THE AUTHOR

...view details