തൃശൂർ :തൃശൂരിൽഹാഷിഷ് ഓയിലും എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. കുന്ദംകുളം ചെമ്മണ്ണൂർ സ്വദേശികളായ മുകേഷ്, അബു, കിരൺ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വിൽപ്പനക്ക് എത്തിച്ചതായിരുന്നു മയക്കുമരുന്നുകൾ.
മാരക മയക്കുമരുന്നായ എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയാണ് കുന്ദംകുളം പൊലീസ് പിടികൂടിയത്. നൈറ്റ് പെട്രോളിങ്ങിനിടെ സംശയാസ്‌പദ സാഹചര്യത്തിൽ കാണപ്പെട്ട മൂവർ സംഘത്തെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരിൽനിന്നും മയക്കുമരുന്ന് കണ്ടെടുത്തത്.