തൃശ്ശൂര്‍: പുള്ള്-മനക്കൊടി പാതയോരത്തെ അടച്ചിട്ട തട്ടുകടകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ഇരുപത് ദിവസത്തോളം പൊലീസ് നിര്‍ദേശപ്രകാരം തട്ടുകടകള്‍ അടഞ്ഞു കിടന്നിരുന്നു. പാതയോരത്തെ തട്ടുകളിലൊന്ന് ആരോ തീവച്ച് നശിപ്പിക്കുകയും കട ഉടമകള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലുമാണ് തട്ടുകടകള്‍ അടപ്പിച്ചത്. തട്ടുകട ഉടമകളോട് ലൈസൻസ് ഹാജരാക്കാനും, തൊണ്ണൂറ് ദിവസത്തേക്ക് കടകൾ അടച്ചിടാനുമായിരുന്നു നിർദേശം.
പുള്ളിലെ തട്ടുകടകള്‍ വീണ്ടും സജീവം - thattukada
തട്ടുകടകള്‍ തുറന്നതോടെ പുള്ളിൽ സഞ്ചാരികൾ സജീവമായി തുടങ്ങി. ദിനം പ്രതി നൂറ് കണക്കിന് ആളുകളാണ് നാടന്‍ രുചി തേടി എത്തുന്നത്.
പുള്ളിലെ തട്ടുകടകള്‍ വീണ്ടും സജീവം
ഉപജീവനമാര്‍ഗം മുടങ്ങിയതിനേത്തുടര്‍ന്ന് കട ഉടമകള്‍ എസ്പിക്കും കലക്‌ടര്‍ക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് തട്ടുകടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചത്. തട്ടുകടകള്‍ തുറന്നതോടെ പുള്ളിൽ സഞ്ചാരികൾ സജീവമായി തുടങ്ങി. ദിനം പ്രതി നൂറ് കണക്കിന് ആളുകളാണ് പുള്ള്-മനക്കൊടി പാതയോരത്തെ നാടന്‍ രുചി തേടി എത്തുന്നത്. ദിവസങ്ങളോളം തൊഴിൽ നഷ്ടപ്പെട്ട പല കുടുംബങ്ങളും ഇപ്പോൾ ആശ്വാസത്തിലാണ്.
Last Updated : Jul 16, 2019, 6:48 AM IST