തൃശൂർ :തൃശൂർ സ്വരാജ് റൗണ്ടിൽ ഹോൺ മുഴക്കാതെ വാഹനമോടിക്കുന്നവർക്ക് പൊലീസിന്‍റെ മധുരം. ക്രിസ്‌മസിന്‍റെ ഭാഗമായി കേക്ക് വിതരണം ചെയ്തായിരുന്നു വാഹന യാത്രക്കാർക്കായുള്ള ബോധവത്കരണം. സന്നദ്ധ സംഘടനയായ ആക്‌സുമായി സഹകരിച്ചാണ് പൊലീസ് മധുര വിതരണം നടത്തിയത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നിർദേശ പ്രകാരം നേരത്തെ തൃശൂർ റൗണ്ട് ഹോൺ രഹിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ റൗണ്ടിൽ സൂചനാബോർഡുകൾ സ്ഥാപിച്ചു. തുടർന്ന് പൊലീസ്, സ്‌റ്റുഡന്‍റ് പൊലീസ് കേഡറ്റ് ഉൾപ്പടെയുള്ളവർ ബോധവത്കരണവും നടത്തിയിരുന്നു.