തൃശൂര്‍:എസ്ബിഐ ബാങ്കിന്‍റെ തൃശൂര്‍ കേച്ചേരി ടൗണ്‍ ബ്രാഞ്ചില്‍ മോഷണ ശ്രമം. ജനൽ കമ്പി വളച്ചു അകത്തുകടന്ന മോഷ്‌ടാവ് ബാങ്ക് മാനേജർ എത്തിയതോടെ രക്ഷപ്പെട്ടു. ഇന്നലെ അർധരാത്രിയോടെ സംഭവമുണ്ടായത്. മോഷണശ്രമം നടന്നപ്പോൾ മൊബൈലിൽ അലാറം ലഭിച്ച മാനേജർ സ്ഥലത്തി. സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ സഹായത്തോടെ ബാങ്കില്‍ തിരച്ചിൽ നടത്തുന്നതിനിടെയാണ് മോഷ്‌ടാവ് ഓടിരക്ഷപ്പെട്ടത്.
തൃശൂര്‍ എസ്‌ബിഐയില്‍ മോഷണ ശ്രമം - തൃശൂര്‍ എസ്‌ബിഐ
മോഷണശ്രമം നടന്നപ്പോൾ മൊബൈലിൽ അലാറം ലഭിച്ച മാനേജർ സ്ഥലത്തിയപ്പോള്‍ മോഷ്‌ടാവ് രക്ഷപ്പെട്ടു.
തൃശൂര്‍ എസ്‌ബിഐയില്‍ മോഷണ ശ്രമം
പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആളാണ് ഓടി രക്ഷപ്പെട്ടതെന്ന് മാനേജർ പൊലീസിന് മൊഴി നല്‍കിയിട്ടിട്ടുണ്ട്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അന്വേഷണം ഊർജിതമാക്കി.
Last Updated : Dec 9, 2019, 2:25 PM IST