കേരളം

kerala

ETV Bharat / city

യാത്രക്കാർ ശ്രദ്ധിക്കുക, ഷാൾ കൊണ്ട് കൈമറച്ച് യാത്രക്കാരിയുടെ ബാഗില്‍ നിന്ന് പേഴ്‌സ് മോഷ്‌ടിക്കുന്ന ദൃശ്യം: പൊലീസ് അന്വേഷണം തുടങ്ങി - bus theft thrissur CCTV Footage

യുവതിയുടെ ബാഗിൽ നിന്ന് മറ്റൊരു സ്‌ത്രീ പേഴ്‌സ് മോഷ്‌ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

ബസ് യാത്രക്കിടെ യാത്രക്കാരിയുടെ പേഴ്‌സ് മോഷണം പോയി  പുത്തൂർ തൃശൂർ ബസിൽ മോഷണം  സുനിതയുടെ പേഴ്‌സ് മോഷ്‌ടിക്കപ്പെട്ടു  ROBBERY IN A BUS THRISSUR  bus theft thrissur CCTV Footage  puthur thrissur bus service by sumangalees
തൃശൂരിൽ ബസ് യാത്രക്കിടെ യാത്രക്കാരിയുടെ പേഴ്‌സ് മോഷ്‌ടിക്കപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ

By

Published : Feb 3, 2022, 7:09 AM IST

തൃശൂർ: പുത്തൂരിൽ നിന്നും തൃശൂരിലേക്കുള്ള ബസ് യാത്രക്കിടെ യാത്രക്കാരിയുടെ പേഴ്‌സ് മോഷണം പോയി. കഴിഞ്ഞ ദിവസം രാവിലെ ഏഴ്‌ മണിയോടെ സുമംഗലീസ് ബസിൽ വച്ചാണ് പേഴ്‌സ് മോഷ്‌ടിക്കപ്പെട്ടത്. പുത്തൂർ നമ്പ്യാർ റോഡ് സ്വദേശിനി മണ്ണത്ത് വീട്ടിൽ സുനിതയുടെ പേഴ്‌സാണ് നഷ്‌ടമായത്.

തൃശൂരിൽ ബസ് യാത്രക്കിടെ യാത്രക്കാരിയുടെ പേഴ്‌സ് മോഷ്‌ടിക്കപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ

തൃശൂർ ജില്ല ആശുപത്രിക്ക് സമീപം ഇറങ്ങുന്നതിനായി തൊട്ട് മുമ്പിലെ ബസ് സ്റ്റോപ്പ് കഴിഞ്ഞ ഉടൻ സീറ്റിൽ നിന്നും എഴുന്നേറ്റ സുനിതയുടെ ബാഗിൽ നിന്ന് പുറകിൽ നിന്ന മറ്റൊരു സ്ത്രീ കൈ ഷാൾ ഉപയോഗിച്ച് മറച്ച് പേഴ്‌സ് മോഷ്‌ടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. 2000 രൂപ, എടിഎം കാർഡുകൾ, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഹെൽത്ത് കാർഡ്, റെയിൽവേ ഐ.ഡി കാർഡ് തുടങ്ങിയവ പേഴ്‌സിൽ ഉണ്ടായിരുന്നതായി സുനിത പറഞ്ഞു.

പേഴ്‌സ് നഷ്‌ടപ്പെട്ടതോടെ തിരികെ പോകാനുള്ള പണം ബസ്‌ ജീവനക്കാരാണ് യുവതിക്ക് നൽകിയത്. യുവതി തൃശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകി. രാവിലെയും വൈകിട്ടും ബസിൽ തിരക്കുള്ള സമയങ്ങളിൽ സ്വകാര്യ ബസുകളിൽ മോഷണങ്ങൾ ഉണ്ടാകുന്നതായി യാത്രക്കാർ പറഞ്ഞു.

ALSO READ:അനധികൃത വിഗ്രഹ വില്പന; ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

ABOUT THE AUTHOR

...view details