കേരളം

kerala

ETV Bharat / city

തൃശൂർ അയ്യന്തോൾ ദേശത്തിന്‍റെ പുലിക്കളിക്ക് തപാൽ വകുപ്പിന്‍റെ ആദരം - പുലിക്കളി

പുലിക്കളി ലോഗോവച്ചുകൊണ്ടുള്ള സ്റ്റാമ്പും പുലിക്കളിയെപ്പറ്റി പരാമർശിക്കുന്ന സ്പെഷ്യൽ കവറുമാണ് പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റ് പുറത്തിറക്കിയത്

Post offic stamb thrissur  Pulikkali stamp  Postal Department  പുലിക്കളിക്ക് തപാൽ വകുപ്പിന്‍റെ ആദരം  തപാൽ വകുപ്പ്‌  പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റ്  വിഎസ് സുനിൽകുമാർ  പുലിക്കളി  പോസ്റ്റൽ കാർഡ്
തൃശൂർ അയ്യന്തോൾ ദേശത്തിന്‍റെ പുലിക്കളിക്ക് തപാൽ വകുപ്പിന്‍റെ ആദരം

By

Published : Oct 29, 2021, 8:23 PM IST

തൃശ്ശൂർ :പുലിക്കളി കൂട്ടായ്‌മയെ ആദരിക്കുന്നതിന്‍റെ ഭാഗമായി അയ്യന്തോൾ ദേശത്തിന്‍റെ പുലിക്കളി ലോഗോവച്ച് സ്റ്റാമ്പ് പുറത്തിറക്കി തപാൽ വകുപ്പ്. കൂടാതെ പുലിക്കളിയുടെ പേരിൽ ഒരു സ്പെഷ്യൽ കവറും പോസ്റ്റൽ കാർഡും കൂടി പുറത്തിറക്കിയിട്ടുണ്ട്.

തൃശ്ശൂർപുലിക്കളിയെപ്പറ്റി പരാമർശിക്കുന്ന സ്പെഷ്യൽ കവർ പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റ് സീനിയർ സൂപ്രണ്ട് കെ.കെ ഡേവിസിൽ നിന്ന് തൃശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗീസ് സ്വീകരിച്ചു. പോസ്റ്റൽ കാർഡും പുലിക്കളി ലോഗോയുള്ള സ്റ്റാമ്പും അസി. സൂപ്രണ്ട് സജി സി ജോണിൽ നിന്ന് മുൻ മന്ത്രി വിഎസ് സുനിൽകുമാർ സ്വീകരിച്ചു.

തൃശൂർ അയ്യന്തോൾ ദേശത്തിന്‍റെ പുലിക്കളിക്ക് തപാൽ വകുപ്പിന്‍റെ ആദരം

ALSO READ :ജിഎസ്‌ടിയിലാണ് ചര്‍ച്ചയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍,കേരളമുണ്ടെങ്കിലേ നികുതിയുള്ളൂവെന്ന് തിരുവഞ്ചൂര്‍

പുലിക്കളിയുടെ പ്രശസ്തമായ ലോഗോ ഡിസൈൻ ചെയ്തത് അയ്യന്തോൾ സ്വദേശിയായ മധുസൂദനനാണ്. കോർപ്പറേഷൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പികെ ഷാജൻ, കൗൺസിലർമാരായ എൻ. പ്രസാദ്, സുനിത വിനു, മേഫി ഡൽസൺ എന്നിവർ സന്നിഹിതരായിരുന്നു.

ABOUT THE AUTHOR

...view details