ജില്ലയിലെ ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്‍ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശ്ശൂർ ലോക്സഭാ മണ്ഡലം.ചരിത്രം പരിശോധിച്ചാൽ ഇടതിനോട് ചേർന്ന് നിൽക്കുന്ന മണ്ഡലമാണ്തൃശൂർ. 1951 ൽ മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന 16 തെരഞ്ഞെടുപ്പുകളില്‍ ആറെണ്ണത്തില്‍മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. 10 തവണ എൽ.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തു. സിപിഐയുടെ സ്വാധീന മേഖലകൂടിയാണ് തൃശൂർ.ഇടത് മുന്നണി വിജയിച്ച 10 തെരഞ്ഞെടുപ്പുകളിൽ ഒമ്പതിലും വിജയക്കൊടി പാറിച്ചത് സിപിഐ സ്ഥനാർത്ഥികളായിരുന്നു. മണ്ഡലത്തിലെ ഏഴ് നിയസഭ മണ്ഡലങ്ങളിൽ ഏഴുംഎൽ.ഡി.എഫിനൊപ്പം തന്നെയാണ്.
ചരിത്രം പരിശോധിക്കുമ്പോള്‍ എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈ ഉണ്ടെങ്കിലും 1998 മുതൽ നടന്ന തെരഞ്ഞെടുപ്പില്‍യു.ഡി.എഫി നുംഎൽ.ഡി.എഫിനും മാറി മാറി വിജയം സമ്മാനിക്കുന്ന പ്രകൃതമാണ് തൃശൂരിനുള്ളത്. മണ്ഡല പുന:ക്രമീകരണത്തിന് ശേഷം 2009 ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍കോൺഗ്രസിന്‍റെ പി.സി ചാക്കോയും സി.പി.ഐയുടെ സി.എൻ ജയദേവനുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.അന്ന് 25,151 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയം ചാക്കോയോടൊപ്പമായിരുന്നു.എന്നാൽ 2014 എൽ.ഡി.എഫ് മണ്ഡലം തിരിച്ച് പിടിച്ചു.രണ്ടാമൂഴത്തിനിറങ്ങിയ സി.എൻ.ജയദേവൻ 3,89,209 വോട്ടുകള്‍ നേടി വിജയിച്ചപോള്‍, 3,50,982 വോട്ടുകള്‍ നേടിയ യു.ഡി.എഫ് സ്ഥാനാർഥി കെ.പി.ധനപാലൻ രണ്ടാം സ്ഥാനത്തേക്ക് തള്ളപെട്ടു. ബിജെപിയുടെ കെ.പി.ശ്രീശൻ 1,02,681വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി.
യു.ഡി.എഫ്
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്ചാലക്കുടിയിൽ നിന്നും കെ.പി ധനപാലനെ തൃശൂരിലേക്കും സിറ്റിങ് എം.പിയായ പി.സി ചാക്കോയെ ചാലക്കുടിയിലും മാറ്റി നടത്തിയ പരീക്ഷണം പരാജയമായെന്ന തിരിച്ചറിവിൽ തൃശൂരില്‍ ഇത്തവണ ഡി.സി.സി പ്രസിഡന്‍റായ ടി.എൻ പ്രതാപനെയാണ് രംഗത്തിറക്കിയിരിക്കുന്നത്.രണ്ടുതവണ നിയമസഭയിലേക്കെത്തിയ പ്രതാപന് ഇത് ലോക്സഭയിലേക്കുള്ള കന്നി അങ്കമാണ്. പാർട്ടിക്കതീതമായ മുഖമാണ് പ്രതാപനെന്നത് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. എം.എൽ.എആയിരിക്കുമ്പോൾ കൊണ്ടുവന്ന വികസനപ്രവർത്തനങ്ങളും അനുകൂല ഘടകമാകുമെന്ന് മുന്നണി കണക്ക് കൂടുന്നു.ഹരിത എം.എൽ.എഎന്ന നിലയിലും പ്രതാപൻ പേരെടുത്തിരുന്നു.