തൃശൂർ : തൃശൂരില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ മുക്കികൊന്ന് തോട്ടില്‍ ഉപേക്ഷിച്ച കേസിൽ തെളിവെടുപ്പ് നടത്തി. പ്രതികളായ കുട്ടിയുടെ അമ്മ മേഘ, കാമുകന്‍ ഇമ്മാനുവേല്‍ എന്നിവരുടെ വീടുകളിലും മൃതദേഹം ഉപേക്ഷിച്ച തോടിന്‍റെ പരിസരത്തുമായിരുന്നു തെളിവെടുപ്പ്.
തൃശൂർ വരടിയത്തെ മേഘയുടെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടന്നത്. പ്രസവിച്ച് കുഞ്ഞിനെ മുക്കിക്കൊന്ന കുളിമുറി പൊലീസ് പരിശോധിച്ചു.കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നത് എങ്ങനെയെന്ന് മേഘ അന്വേഷണ സംഘത്തോട് വിശദീകരിച്ചു.
കുഞ്ഞിൻ്റെ മൃതദേഹം തോട്ടിൽ ഉപേക്ഷിച്ച മേഘയുടെ കാമുകൻ ഇമ്മാനുവേലിന്‍റെ വീട്ടിലും തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് ഇമ്മാനുവേല്‍ ഇയാളുടെ സുഹൃത്ത് അമൽ എന്നിവരെയും കൂട്ടി കുഞ്ഞിനെ ഉപേക്ഷിച്ച പൂങ്കുന്നം എം.എല്‍.എ റോഡിന് സമീപത്തെ തോടിൻ്റെ പരിസരത്തും പരിശോധന നടത്തി.