പാവറട്ടി എക്സൈസ് കസ്റ്റഡി മരണം: മുഖ്യപ്രതി കീഴടങ്ങി - പാവറട്ടി കസ്റ്റഡി മരണം
വി.എ ഉമ്മർ ആണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടക്കിയത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി
തൃശൂര്‍: പാവറട്ടി എക്സൈസ് കസ്റ്റഡി മരണത്തിലെ മുഖ്യപ്രതിയായ എക്സൈസ് ഉദ്യോഗസ്ഥൻ കീഴടങ്ങി. എക്സൈസ് പ്രിവന്റീവ് ഓഫീസറൂം സ്പെഷൽ സ്ക്വാഡ് അംഗവുമായ വി.എ ഉമ്മർ ആണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടക്കിയത് .ഇതോടെ കേസിലെ ഏഴ് പ്രതികളും അറസ്റ്റിലായി. ഉമ്മര്‍ സര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുവാൻ നിർദ്ദേശം നൽകിയതിനെ തുടർന്നായിരുന്നു കീഴടങ്ങല്‍. കേസിൽ എട്ട് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. എക്സൈസ് സംഘത്തിലെ പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ ഉമ്മര്‍, എം.ജി അനൂപ് കുമാര്‍, അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിധിന് എം.മാധവന്, വി.എം സ്മിബിന്, എം.ഒ ബെന്നി, മഹേഷ്, എക്സൈസ് ഡ്രൈവര്‍ വി.ബി. ശ്രീജിത്ത് എന്നിവർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. എന്നാൽ ഡ്രൈവർ ശ്രീജിത്തിനെ പിന്നീട് ഒഴിവാക്കിയിരുന്നു. അതേസമയം കേസന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ സർക്കാർ തീരുമാനമെടുത്തെങ്കിലും നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല.