തൃശൂർ : ചരിത്ര പ്രസിദ്ധമായ പുലികളിക്ക് മുന്നോടിയായുള്ള ചമയ പ്രദർശനത്തിന് തൃശൂർ ബാനർജി ക്ലബ്ബിൽ തുടക്കമായി. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ എന്നിവർ ചേർന്ന് ചമയ പ്രദർശനം ഉദ്ഘാടനം ചെയ്‌തു. നാലോണ നാളിൽ(11.9.2022) വെെകിട്ട് സ്വരാജ് റൗണ്ടിൽ അരങ്ങേറുന്ന പുലികളിയോടെയാണ് തൃശൂരിന്‍റെ ഓണം മഹോത്സവത്തിന് സമാപനമാവുക.
അരമണി കെട്ടി കുടവയര്‍ കുലുക്കി ചെണ്ടത്താളത്തില്‍ ചുവടുകള്‍ ; തൃശൂരിൽ പുലികളിക്ക് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
അഞ്ച് സംഘങ്ങളിൽ നിന്നായി 250 ൽ പരം പുലികളാണ് ഇക്കുറി ആഘോഷത്തിൽ പങ്കുചേരുന്നത്
തൃശൂരിൽ പുലികളിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം; ചമയ പ്രദർശനത്തിന് തുടക്കം
അഞ്ച് സംഘങ്ങളിൽ നിന്നായി 250 ൽ പരം പുലികളാണ് ഇക്കുറി തൃശൂര്‍ നഗരം കീഴടക്കാൻ എത്തുന്നത്. അരമണി കെട്ടി, കുടവയര്‍ കുലുക്കി ചെണ്ടത്താളത്തിനൊപ്പം ചുവടുവച്ചുള്ള പുലികളി ചരിത്ര പ്രസിദ്ധമാണ്.
ലക്ഷങ്ങൾ ചിലവ് വരുന്നതാണ് പുലികളിയാഘോഷം. അതിനാൽ തന്നെ ഒരോ പുലികളി സംഘത്തിനും രണ്ട് ലക്ഷം രൂപ വീതമാണ് തൃശൂർ കോർപറേഷൻ ധനസഹായമായി നൽകിയിരിക്കുന്നത്.