കേരളം

kerala

ETV Bharat / city

അത്തം പിറന്നപ്പോള്‍ തേക്കിന്‍കാട് മൈതാനത്ത് വിരിഞ്ഞത് സൗഹൃദത്തിന്‍റെ പൂക്കളം

തേക്കിൻകാട് മൈതാനത്ത് ഒത്തുകൂടുന്ന സായാഹ്ന സൗഹൃദ കൂട്ടായ്‌മയാണ് തെക്കേനടയിൽ ഭീമന്‍ പൂക്കളം ഒരുക്കിയത്

onam 2022  giant pookalam in thrissur thekkinkdadu maidan  thekkinkdadu maidan giant pookalam  vadakkunnathan temple athapookalam  onam celebrations  onam celebrations in thrissur  giant pookalam  സായാഹ്ന സൗഹൃദ കൂട്ടായ്‌മ പൂക്കളം  ഓണം 2022  തൃശൂർ ഓണാഘോഷം  വടക്കുംനാഥ ക്ഷേത്രം പൂക്കളം  തേക്കിന്‍കാട് മൈതാനം അത്തപ്പൂക്കളം  ഭീമന്‍ പൂക്കളം  തേക്കിന്‍കാട്  പൂക്കളം
അത്തം പിറന്നപ്പോള്‍ തേക്കിന്‍കാട് മൈതാനത്ത് വിരിഞ്ഞത് സൗഹൃദത്തിന്‍റെ പൂക്കളം

By

Published : Aug 30, 2022, 3:59 PM IST

Updated : Aug 30, 2022, 5:48 PM IST

തൃശൂർ:അത്തത്തെ വരവേറ്റ് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്‍റെ തെക്കേനടയിൽ ഭീമൻ പൂക്കളം വിരിഞ്ഞു. തേക്കിൻകാട് മൈതാനത്ത് ഒത്തുകൂടുന്ന സായാഹ്ന സൗഹൃദ കൂട്ടായ്‌മയാണ് പൂക്കളം ഒരുക്കിയത്. 60 അടി വ്യാസത്തില്‍ 1,500 കിലോ പൂക്കൾ ഉപയോഗിച്ചാണ് പൂക്കളം തയ്യാറാക്കിയത്.

തേക്കിന്‍കാട് മൈതാനത്ത് ഭീമന്‍ പൂക്കളം

പുലർച്ചെ(30.08.2022) അഞ്ച് മണിക്ക് ആരംഭിച്ച പൂക്കളമിടല്‍ രാവിലെ പത്ത് മണിയോടെയാണ് പൂർത്തിയായത്. സായാഹ്ന സൗഹൃദ കൂട്ടായ്‌മയിലെ നൂറിലധികം അംഗങ്ങൾ പൂക്കളം ഒരുക്കാൻ എത്തി. ഭീമന്‍ പൂക്കളം കാണാനും സെല്‍ഫി എടുക്കാനും നിരവധി പേരാണ് എത്തിയത്.

കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഭീമൻ പൂക്കളം ഒരുക്കാൻ തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷം പിന്നിട്ടു. കൊവിഡ് പ്രതിസന്ധി കാലത്തും കൂട്ടായ്‌മ പ്രതീകാത്മകമായി പൂക്കളം ഒരുക്കിയിരുന്നു. നിയന്ത്രണങ്ങൾ അവസാനിച്ച ഈ വർഷം ഭീമൻ പൂക്കളം ഒരുക്കാന്‍ ആവേശത്തോടെയാണ് കൂട്ടായ്‌മയിലെ അംഗങ്ങള്‍ എത്തിയത്.

Also read: 30,000 ചതുരശ്ര അടിയില്‍ 'കേരളം' വിരിഞ്ഞു ; ലോകത്തിലെ ഏറ്റവും വലിയ പൂക്കളമൊരുക്കി കോഴിക്കോട്

Last Updated : Aug 30, 2022, 5:48 PM IST

ABOUT THE AUTHOR

...view details