തൃശൂര്‍: ഇരിങ്ങാലക്കുട ആര്‍ഡിഒയുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്‌തു. കെഎല്‍ 08 ബിടി 3079 നമ്പറില്‍ രജിസ്റ്റര്‍ ചെയ്‌ത വാഹനമാണ് കോടതി നിര്‍ദേശപ്രകാരം ജപ്‌തി ചെയ്‌തത്. 1972ല്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍റിന് വേണ്ടി എറ്റെടുത്ത ഭൂമിയുടെ ഉടമക്ക് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ആര്‍ഡിഒയുടെ വാഹനം ജപ്‌തി ചെയ്‌തത്.
ഇരിങ്ങാലക്കുട ആര്‍ഡിഒയുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു - The court confiscated
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍റിന് വേണ്ടി എറ്റെടുത്ത ഭൂമിയുടെ ഉടമക്ക് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ആര്‍ഡിഒയുടെ വാഹനം ജപ്‌തി ചെയ്‌തത്
ഉടമകളായ ഗണേശന്‍ ചെട്ടിയാര്‍, മാലതിയമ്മ എന്നിവര്‍ക്ക് 28 സെന്‍റ് സ്ഥലം ഏറ്റെടുത്ത വകയില്‍ 25 ലക്ഷം രൂപയോളം നഗരസഭ നല്‍കാനുണ്ട്. 48 വര്‍ഷം കഴിഞ്ഞിട്ടും ഇരിങ്ങാലക്കുട നഗരസഭ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ സംവിധാനമായ ആര്‍ഡിഒ ഓഫീസിലെ വാഹനവും തഹസില്‍ദാരുടെ ഔദ്യോഗിക വാഹനവും ജപ്‌തി ചെയ്യാന്‍ ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് ജഡ്‌ജ് ഷൈന്‍ ഉത്തരവിട്ടത്. തഹസില്‍ദാരുടെ വാഹനം ഓഫീസില്‍ ഇല്ലാതിരുന്നതിനാല്‍ ജപ്‌തി ചെയ്യാന്‍ സാധിച്ചില്ല. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ.പോള്‍ ജെ.അരിക്കാട്ട് ഹാജരായി.