മുണ്ടൂർ ഇരട്ടക്കൊലപാതക കേസിൽ നാല് പ്രതികൾ കൂടി അറസ്റ്റിൽ. ഇതോടെ ഈ കേസിൽ എട്ടു പേരാണ് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്.
മുണ്ടൂർ ഇരട്ടക്കൊലപാതകം: നാല് പ്രതികൾ കൂടി അറസ്റ്റിൽ - കഞ്ചാവ്
കേസിലെ പ്രധാന പ്രതികളായ നാല് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന നാല് പേരെയാണ് പൊലീസ് പിടികൂടിയത്.
കഞ്ചാവ് കുടിപ്പകയെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്‌ചയാണ് അവണൂർ സ്വദേശി ശ്യാം, മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റി എന്നിവരെ വാഹനമിടിച്ച് വീഴ്ത്തിയതിന് ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രധാന പ്രതികളായ നാല് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന നാല് പേരെയാണ് പൊലീസ് പിടികൂടിയത്. തിരുവല്ല നിരണം മുണ്ടാനാറി വീട്ടിൽ അബി എന്ന അജീഷ് (31), പീച്ചി നെല്ലിക്കൽ പ്രിൻസ് തോമസ്(38), അമല പുതൂക്കര വീട്ടിൽ മെൽവിൻ(21), ചേറൂർ അടിയാറ വട്ടവിള വീട്ടിൽ ശ്രീജിത്ത്(30) എന്നിവരാണ് അറസ്റ്റിലായത്.
പിടിയിലായ അബി എന്ന അജീഷ് സംഭവത്തിൽ നേരിട്ട് പങ്കെടുത്തയാളും മറ്റുള്ളവർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരും ഇടിച്ചിടാൻ ഉപയോഗിച്ച പിക്കപ്പ് വൻ ഒളിപ്പിച്ചവരുമാണ്.