തൃശൂർ :വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണും കഞ്ചാവും പിടികൂടി. ജയിലധികൃതർ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. കെവിൻ ദുരഭിമാനക്കൊലക്കേസിലെ പ്രതി ടിറ്റോ ജെറോമിന്റെ ബ്ലോക്കിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവും മൊബൈലും ലഭിച്ചത്.
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണത്തെത്തുടർന്ന് ടിറ്റോയെ കഴിഞ്ഞ ചൊവ്വാഴ്ച ഇ 2 ബ്ലോക്കിൽ ഐസലേഷൻ സെല്ലിലേക്ക് മാറ്റിയിരുന്നു. സെല്ലിന് സമീപം മറ്റൊരു തടവുകാരൻ ബക്കറ്റുമായി നിൽക്കുന്നതിൽ സംശയം തോന്നിയ അധികൃതർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ഒളിപ്പിച്ചുവെന്ന കുറിപ്പ് ലഭിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാവിലെ ഇ 2 സെല്ലിൽ പരിശോധന നടത്തി.