തൃശൂര്‍: കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ തിരിച്ചെത്തി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ പരാതിപ്പെട്ട സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇയാളെ ശനിയാഴ്‌ച വൈകുന്നേരം മുതല്‍ കാണാനില്ലെന്ന് കാണിച്ച് കുടുംബം കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് സുജേഷ് വീട്ടില്‍ തിരിച്ചെത്തിയത്. യാത്ര പോയതാണെന്നാണ് സുജേഷിന്‍റെ വിശദീകരണം. ശനിയാഴ്‌ച വൈകുന്നേരം കാറില്‍ കയറി വീട്ടില്‍ നിന്ന് പോയ സുജേഷിനെ പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് കുടുംബം കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.