മന്ത്രി വിഎസ് സുനിൽകുമാറിന് കൊവിഡ് - കൃഷി വകുപ്പ് മന്ത്രി വിഎസ് സുനിൽ കുമാര്‍
മന്ത്രിയുടെ ഗണ്‍മാനും രോഗം സ്ഥിരീകരിച്ചതോടെ മറ്റ് സ്റ്റാഫംഗങ്ങളോടും നിരീക്ഷണത്തിൽ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
മന്ത്രി വിഎസ് സുനിൽകുമാറിന് കൊവിഡ്
തൃശ്ശൂര്‍: കൃഷി വകുപ്പ് മന്ത്രി വിഎസ് സുനിൽകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ഗണ്‍മാനും രോഗം സ്ഥിരീകരിച്ചു. മന്ത്രിയുടെ മറ്റ് സ്റ്റാഫംഗങ്ങളോടും നിരീക്ഷണത്തിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദേശം നൽകി. തിരുവനന്തപുരത്താണ് മന്ത്രി ഇപ്പോൾ ഉള്ളത്. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽകുമാർ. നേരത്തെ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനും ധനമന്ത്രി ടിഎം തോമസ് ഐസക്കിനും രോഗം ബാധിച്ചിരുന്നു.