തൃശൂര്‍: ട്രെയിനില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്‌തത് ചോദ്യം ചെയ്‌ത ടിക്കറ്റ് എക്‌സാമിനർക്ക് അതിഥി തൊഴിലാളികളുടെ ക്രൂര മർദനം. എറണാകുളം ഹൗറ അന്ത്യോദയ എക്‌സ്‌പ്രസിലെ ടിടിഇ പെരുമ്പാവൂർ സ്വദേശി ബെസിക്കാണ് മർദനമേറ്റത്.
സംഭവത്തിൽ രണ്ടുപേരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്‌തു സംഭവത്തിൽ രണ്ടുപേരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്‌തു. ബംഗാൾ സ്വദേശികളായ അനിഖുൽ ഷെയ്ഖ്, ഷൗക്കത്ത് അലി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ആലുവയ്ക്കും തൃശൂരിനും ഇടയിൽ വച്ചായിരുന്നു സംഭവം.
ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്‌തതിനാണ് ഇതര സംസ്ഥാന തൊഴിലാളികൾ സംഘം ചേർന്ന് മർദിച്ചത്. ബെസിയുടെ ഫോൺ അക്രമികൾ പുറത്തേക്ക് വലിച്ചെറിഞ്ഞു. പത്തിലധികം പേർ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ഇതില്‍ ടിടിഇയെ ആക്രമിച്ച രണ്ട് പേരെയാണ് അറസ്റ്റ് ചെയ്‌തത്. പരിക്കേറ്റ ബെസിയെ എറണാകുളം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also read: കൊച്ചിയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന; എട്ട് പേര്‍ പിടിയില്‍