തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര നട പരിസരം വ്യാപാരികള്‍ കയ്യേറിയെന്നാരോപിച്ച് ദേവസ്വം ഹെല്‍ത്ത് അധികൃതര്‍ കടകളില്‍ കയറി അതിക്രമം നടത്തിയതായി പരാതി. എന്നാല്‍ ദേവസ്വം സ്ഥലത്ത് കയ്യേറ്റം നടത്താതിരിക്കാൻ വർഷങ്ങൾക്ക് മുമ്പ് തന്നെ അതിർത്തി നിശ്ചയിച്ചിട്ടുള്ളതാണെന്നും ആ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും വ്യാപാരികള്‍ പറഞ്ഞു. സ്ഥലം കയ്യേറിയെന്നാരോപിച്ച് ദേവസ്വം ഉദ്യോഗസ്ഥര്‍ കടകളില്‍ കയറി അതിക്രമിച്ച് സാധനങ്ങള്‍ വണ്ടിയിലാക്കി കൊണ്ടുപോയെന്നും വ്യാപാരികള്‍ ആരോപിച്ചു.
കയ്യേറ്റമെന്ന് ആരോപിച്ച് ദേവസ്വം അധികൃതരുടെ ഗുണ്ടായിസം; പ്രതിഷേധവുമായി വ്യാപാരികള്‍ - ദേവസ്വം അധികൃതര്‍
ദേവസ്വം സ്ഥലത്ത് കയ്യേറ്റം നടത്താതിരിക്കാൻ വർഷങ്ങൾക്ക് മുമ്പ് തന്നെ അതിർത്തി നിശ്ചയിച്ചിട്ടുള്ളതാണെന്നും ആ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും വ്യാപാരികള്‍.
വ്യാപാരികള്‍
അതേസമയം കയ്യേറ്റമെന്ന് തെളിഞ്ഞാല്‍ അത് ഒഴിപ്പിക്കുന്നതിന് മഹസര്‍ എഴുതി തയാറാക്കി വ്യാപാരിയില്‍ നിന്നും ഒപ്പു വാങ്ങിയ ശേഷം വേണം കടകള്‍ ഒഴിപ്പിക്കാന്‍ അത് ദേവസ്വം അധികൃതര്‍ പാലിച്ചിട്ടില്ലെന്നും ഇപ്പോള്‍ നടത്തിയത് ഗുണ്ടായിസമാണെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി. ഇതിനെതിരെ വ്യാപാരി അസോസിയേഷനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Last Updated : Oct 27, 2019, 2:01 PM IST