തൃശ്ശൂര്‍: സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്. കെ.എസ്.യു, എ.ബി.വി.പി പ്രവർത്തകരാണ് മാർച്ച് നടത്തിയത്. മന്ത്രി പ്രെഫ. സി.രവീന്ദ്രനാഥിന്‍റെ പുതുക്കാട് ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് കെ.എസ്.യു- എ.ബി.വി.പി മാര്‍ച്ച് - ksu abvp march on conducting exams
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം
പുതുക്കാട് നിന്നാരംഭിച്ച ഇരു വിഭാഗത്തിന്‍റേയും മാർച്ച് മന്ത്രിയുടെ ഓഫീസിന് സമീപം വച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പുതുക്കാട് മുപ്ലിയം റോഡ് അര മണിക്കൂറോളം പ്രവർത്തകർ ഭാഗീകമായി ഉപരോധിച്ചു. തുടര്‍ന്നാണ് പുതുക്കാട് എസ്.എച്ച്.ഒ എസ്.പി സുധീരന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
കെ.എസ്.യു മാർച്ച് ഡി.സി.സി സെക്രട്ടറി ടി.ജെ. സനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര അനുമതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പരീക്ഷകൾ നടത്താനുള്ള സർക്കാര്‍ തീരുമാനം തിരുത്തണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത എ.ബി.വി.പി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി പറഞ്ഞു.