കേരളം

kerala

ചരിത്രം പറയുന്ന കൊടുങ്ങല്ലൂരിന് വലതു ചായ്‌വിലും ഇടതു മനസ്

By

Published : Mar 17, 2021, 4:57 PM IST

സിറ്റിങ് എംഎല്‍എയായ വി.ആര്‍ സുനില്‍ കുമാറിലൂടെ വിജയം ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫ് കണക്കുകൂട്ടുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് എം.പി ജാക്സണെ മുന്‍നിര്‍ത്തി ജയിക്കാനാണ് യുഡിഎഫിന്‍റെ ശ്രമം.

kodungallur assembly constituency  കൊടുങ്ങല്ലൂര്‍ മണ്ഡലം  കൊടുങ്ങല്ലൂര്‍ നിയമസഭ തെരഞ്ഞെടുപ്പ്  കൊടുങ്ങല്ലൂര്‍ മണ്ഡല രാഷ്ട്രീയം  കൊടുങ്ങല്ലൂര്‍ ചരിത്രം  വിആര്‍ സുനില്‍ കുമാര്‍ എംഎല്‍എ  എംപി ജാക്സണ്‍ കൊടുങ്ങല്ലൂര്‍  തുഷാര്‍ വെള്ളാപ്പള്ളി കൊടുങ്ങല്ലൂര്‍ സീറ്റ്  സന്തോഷ് ചിറക്കുളം ബിജെപി  കൊടുങ്ങല്ലൂര്‍ നഗരസഭ  മീനാക്ഷി തമ്പാന്‍ സിപിഐ  കെപി ധനപാലന്‍ കൊടുങ്ങല്ലൂര്‍  kodungallur assembly elction 2021  vr sunil kumar mla
കൊടുങ്ങല്ലൂര്‍

11 തവണ സിപിഐ സ്ഥാനാര്‍ഥികളെ നിയമസഭയിലേക്കയച്ച തീരദേശ മണ്ഡലം. സിപിഐയുടെ ശക്തയായ നേതാവ് മീനാക്ഷി തമ്പാനെതിരെ ജെഎസ്എസ് സ്ഥാനാര്‍ഥിക്ക് പതിനായിരത്തിലധികം വോട്ടിന്‍റെ അപ്രതീക്ഷിത ജയം നല്‍കിയ രാഷ്ട്രീയ ചരിത്രം. ഇത്തവണ സിറ്റിങ് എംഎല്‍എ വി.ആര്‍ സുനില്‍ കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിനായി കെപിസിസി നിര്‍വാഹക സമിതി അംഗം എം.പി ജാക്സണ്‍ മത്സരിക്കും. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിന് പിന്നാലെ ബിഡിജെഎസും ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് എന്‍ഡിഎ ക്യാമ്പില്‍ അസ്വാരസ്യത്തിന് വഴിതെളിച്ചു. ബിഡിജെഎസ് ജില്ലാ ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ തഷ്ണാത്തിന് പകരം സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചിറക്കുളത്തെയാണ് ബിജെപി അന്തിമ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

മണ്ഡല ചരിത്രം

ഐക്യ കേരളം രൂപം കൊണ്ടതിന് ശേഷം നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ 11 തവണയും ഇടതുമുന്നണിയെ ജയിപ്പിച്ച ചരിത്രമാണ് കൊടുങ്ങല്ലൂരിന്‍റേത്. രണ്ട് തവണ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയേയും ഒരിക്കല്‍ ജെ.എസ്.എസ് പ്രതിനിധിയേയും നിയമസഭയിലെത്തിച്ചു. പഴയ മാള മണ്ഡലത്തിലെ കൊടുങ്ങല്ലൂര്‍ നഗരസഭയും അന്നമനട, മാള, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍, പൊയ്യ, കുഴൂര്‍ ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണ് മണ്ഡലം. 2008ലെ പുനര്‍നിര്‍ണയത്തിലാണ് മാള മണ്ഡലം ഇല്ലാതായത്. മണ്ഡലത്തിന്‍റെ ഭാഗമായിരുന്ന ആളൂര്‍ പഞ്ചായത്തിനെ ഇരിങ്ങാലക്കുട മണ്ഡലത്തിലേക്ക് ചേര്‍ത്തു.

മണ്ഡല രാഷ്ട്രീയം

1957 ല്‍ ഇ ഗോപാലകൃഷ്ണനിലൂടെ സിപിഐ മണ്ഡലത്തിലെ ആദ്യ ജയം നേടി. എന്നാല്‍ അടുത്ത രണ്ട് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇ ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തി. 1960ല്‍ പി.കെ അബ്ദുല്‍ ഖാദിറും 1965ല്‍ കെ.സി.എം മേത്തറുമാണ് നിയമസഭയിലെത്തിയത്. തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെ പി.കെ ഗോപാലകൃഷ്ണന്‍റെ ശക്തമായ തിരിച്ചു വരവിനാണ് 1967ല്‍ സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസിന്‍റെ എം. സാഗീറിനെ തോല്‍പ്പിച്ച് ഗോപാലകൃഷ്ണന്‍ മണ്ഡലം തിരിച്ചുപിടിച്ചു. 1970ല്‍ സ്വതന്ത്രനായ പി.വി അബ്ദുല്‍ ഖാദറിനെ തോല്‍പ്പിച്ച് ഗോപാലകൃഷ്ണന്‍ സീറ്റ് നിലനിര്‍ത്തി. 1977 മുതല്‍ 1987 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ സിപിഐയുടെ വി.കെ രാജനിലൂടെ ഇടതുമുന്നണി ജയം തുടര്‍ന്നു. മൂന്ന് തവണ സ്വതന്ത്ര സ്ഥാനാര്‍ഥികളായിരുന്നു എതിരാളികള്‍. 1987ല്‍ കോണ്‍ഗ്രസ് നേതാവ് കെ.പി ധനപാലനെ തോല്‍പ്പിച്ചാണ് വി.കെ രാജന്‍ നാലാം വട്ടവും എംഎല്‍എയായത്.

1991ല്‍ കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത മുസ്ലിംലീഗ് ഇടതുമുന്നണിയോട് തോറ്റു. സിപിഐയുടെ മീനാക്ഷി തമ്പാന്‍ ലീഗിന്‍റെ അഹമ്മദ് കബീറിനെ തോല്‍പ്പിച്ചാണ് നിയമസഭയിലെത്തിയത്. 1996ല്‍ രണ്ടാമങ്കത്തിലും മീനാക്ഷി തമ്പാന്‍ ജയിച്ചു. സ്വതന്ത്രനായ കെ വേണു ആയിരുന്നു എതിരാളി. ഹാട്രിക് ജയം തേടിയിറങ്ങിയ മീനാക്ഷി തമ്പാനെ ഇത്തവണ ജെഎസ്എസ് സ്ഥാനാര്‍ഥി ഉമേഷ് ചള്ളിയില്‍ അട്ടിമറിച്ചു. 11,941 വോട്ടിനായിരുന്നു ഉമേഷിന്‍റെ അപ്രതീക്ഷിത ജയം. എന്നാല്‍ 2006ലെ രണ്ടാമങ്കത്തില്‍ ഉമേഷിനെ തോല്‍പ്പിച്ച് സിപിഐയുടെ കെ.പി രാജേന്ദ്രന്‍ മണ്ഡലം തിരിച്ചുപിടിച്ചു. ശക്തമായ പോരാട്ടത്തിനൊടുവില്‍ 2,522 വോട്ടിനായിരുന്നു എല്‍ഡിഎഫിന്‍റെ ജയം.

നിയമസഭ തെരഞ്ഞെടുപ്പ് 2011

1965ന് ശേഷം ആദ്യമായി കൊടുങ്ങല്ലൂരില്‍ നിന്ന് കോണ്‍ഗ്രസ് അംഗം നിയമസഭയിലെത്തി. എല്‍ഡിഎഫിന്‍റെ കെ.ജി ശിവാനന്ദനെ ടി.എന്‍ പ്രതാപനാണ് തോല്‍പ്പിച്ചത്. 50.11% വോട്ട് നേടി 9,432 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫിന്‍റെ ജയം.

നിയമസഭ തെരഞ്ഞെടുപ്പ് 2016

നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

മുന്‍മന്ത്രിയും സിപിഐ നേതാവുമായ വി.കെ രാജന്‍റെ മകനായ വി.ആര്‍ സുനില്‍ കുമാറിലൂടെ ഇടതുമുന്നണി സീറ്റ് തിരിച്ചുപിടിച്ചു. കെ.പി ധനപാലനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. 22,791 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തിലായിരുന്നു സുനില്‍ കുമാറിന്‍റെ ജയം. ഇത്തവണ ബിഡിജെഎസ് സ്ഥാനാര്‍ഥി സംഗീതയിലൂടെ എന്‍ഡിഎ 17% അധികം വോട്ട് നേടി.

തദ്ദേശ തെരഞ്ഞെടുപ്പ് 2020

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2020

കൊടുങ്ങല്ലൂര്‍ നഗരസഭയും അന്നമനട, മാള, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തുകളും എല്‍ഡിഎഫ് നേടി. പൊയ്യ, കുഴൂര്‍ പഞ്ചായത്തുകള്‍ മാത്രമാണ് യുഡിഎഫിനൊപ്പം നിലകൊണ്ടത്.

ABOUT THE AUTHOR

...view details