കേരളം

kerala

ETV Bharat / city

തൃശ്ശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു - koprakalam

ചാവക്കാട് സ്വദേശി ഷനുദാസ് ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.15ഓടെയായിരുന്നു അപകടം

കയ്പമംഗലത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു

By

Published : Jun 2, 2019, 4:21 PM IST

Updated : Jun 2, 2019, 5:23 PM IST

തൃശ്ശൂര്‍:കയ്പമംഗലം കൊപ്രക്കളത്ത് കാറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശി കടപ്പുറം കണ്ണംമൂട് ബിസ്മി ഹാളിനടുത്ത് മണത്തലവീട്ടിൽ നാരായണന്‍റെ മകൻ ഷനുദാസ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചേറ്റുവ പൊതുവാപറമ്പിൽ ഉദയവന്‍റെ മകൻ വിഷ്ണു, മറ്റൊരു കാറിലുണ്ടായിരുന്ന പടിഞ്ഞാറെ വെമ്പല്ലൂർ വടക്കേടത്ത് വീട്ടിൽ സുരബ്, ഭാര്യ കൈതക്കാട്ട് പ്രഭിത എന്നിവരെ പരിക്കുകളോടെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാത്രി 11.15 ഓടെയായിരുന്നു അപകടം. ഇരുദിശയിൽ നിന്നെത്തിയ കാറുകൾ കൂട്ടി ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

തൃശ്ശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

മറ്റു വാഹനയാത്രക്കാരും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഷനുദാസിനെ മൂന്നുപീടിക ഗാർഡിയൻ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത് പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് കൊടുങ്ങല്ലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Last Updated : Jun 2, 2019, 5:23 PM IST

ABOUT THE AUTHOR

...view details