തൃശൂർ: എടത്തിരുത്തി പഞ്ചായത്തിലെ പൈനൂർ നിവാസികൾ ഏറെ കാലങ്ങളായി നേരിടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം. കടലായിക്കുളം കുടിവെള്ള പദ്ധതി നിർമ്മാണം പൂർത്തീകരിച്ച് കുടിവെള്ള വിതരണ ഉദ്ഘാടനം മുൻ എംപി ഇന്നസെന്‍റ് നിർവ്വഹിച്ചു. തൃശൂർ എടത്തിരുത്തി പഞ്ചായത്തിലെ പൈനൂർ പല്ലയിലുള്ള കടലായിക്കുളത്തിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം പൊതുടാപ്പുകളിലൂടെ കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ എത്തിക്കുന്നതാണ് പദ്ധതി.
കടലായിക്കുളം കുടിവെള്ള പദ്ധതി ഉദ്‌ഘാടനം ചെയ്‌തു - തൃശൂര്‍ വാര്‍ത്തകള്‍
തൃശൂർ എടത്തിരുത്തി പഞ്ചായത്തിലെ പൈനൂർ പല്ലയിലുള്ള കടലായിക്കുളത്തിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം പൊതുടാപ്പുകളിലൂടെ കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ എത്തിക്കുന്നതാണ് പദ്ധതി.
നേരത്തെ പൈനൂരിൽ നാട്ടിക ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നായിരുന്നു കുടിവെള്ളം വിതരണം ചെയ്തിരുന്നത്. എന്നാൽ ഇടക്കാലത്ത് വെള്ളം വിതരണം ചെയ്യുന്ന പൈപ്പ് ലൈനുകളിൽ മർദ്ദം കുറഞ്ഞതിനാൽ ഈ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിയിരുന്നില്ല. ഇതിനെ തുടർന്ന് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കടലായിക്കുളം കുടിവെള്ള പദ്ധതിക്ക് രൂപം നൽകി. അന്നത്തെ എം.പി ഇന്നസെന്‍റിന്‍റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 72 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി പ്രാവർത്തികമാക്കിയത്.
ഇത് പ്രകാരം നാല് മീറ്റർ വ്യാസവും 8.5 മീറ്റർ താഴ്ചയുമുള്ള കോൺക്രീറ്റ് കിണർ നിർമിച്ച് അതിന് മുകളിൽ പമ്പ് ഹൗസ് സ്ഥാപിച്ചു. അതോടൊപ്പം വെള്ളം ശുദ്ധീകരിക്കുന്നതിനായി പ്രഷർ ഫിൽറ്റർ, അയൺ റിമൂവൽ പ്ലാന്‍റ്, ക്ലോറിൻ ഡോസിങ്ങ് യൂണിറ്റ്, 10 കുതിരശക്തിയുള്ള 2 മോട്ടോർ പമ്പ് സെറ്റ് എന്നിവയും 110 എംഎം വ്യാസമുള്ള പൈപ്പ് ലൈൻ നാലായിരം മീറ്ററോളം സ്ഥാപിക്കുകയും ചെയ്തു. ഇതുവഴി 18 പൊതുടാപ്പുകളിൽ കൂടി ശുദ്ധജല വിതരണം ചെയ്യുകയാണ് ഈ പദ്ധതിയിലൂടെ.