തൃശൂർ: ഭാര്യയുടെ സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങാന്‍ ബംഗളൂരുവിലേക്ക് നടത്തിയ യാത്ര തൃശൂർ ഒല്ലൂർ സ്വദേശി ഇഗ്നി റാഫേലിന് അന്ത്യയാത്രയായി. അവിനാശിയിൽ കെഎസ്ആർടിസി ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇഗ്നി കൊല്ലപ്പെടു. ഭാര്യ വിൻസിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭാര്യയുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ നടത്തിയ യാത്ര ഇഗ്നിക്ക് അന്ത്യയാത്രയായി - tamilnadu avinashi accident
പ്രവാസി കൂടിയായ ഇഗ്നി പത്ത് ദിവസം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യ വിൻസി നഴ്സാണ്. മൂന്ന് വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
പ്രവാസിയായ ഇഗ്നി പത്ത് ദിവസം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യ വിൻസി നഴ്സാണ്. മൂന്ന് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ബംഗളൂരുവിലാണ് വിൻസി നഴ്‌സിങ് പഠനം പൂർത്തിയാക്കിയത്. വിൻസിയുടെ സർട്ടിഫിക്കറ്റുകൾ കോളജിൽ നിന്നും തിരികെ വാങ്ങാനാണ് ഇരുവരും ബംഗളൂരുവിലേക്ക് പോയത്. തിരിച്ച് നാട്ടിലേക്കുള്ള യാത്രയാണ് അവരുടെ ജീവിതം തന്നെ തകർത്തെറിഞ്ഞത്. ഇവരുടെ അപകട വാർത്തയുടെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.
പുലർച്ചെ എത്തിയ ദുരന്ത വാർത്തയുടെ ആഘാതത്തിലാണ് ഒരു നാട് മുഴുവൻ. ഒല്ലൂർ പള്ളിക്ക് സമീപമുള്ള അപ്പാടൻ വീട്ടിലേക്ക് കണ്ണീർ ചാലുകളായി ബന്ധുക്കളും നാട്ടുകാരും എത്തി കൊണ്ടിരിക്കുന്നത് പ്രിയപ്പെട്ടവൻ ഇനി ഇല്ലെന്ന കരളുലയുന്ന തിരിച്ചറിവോടെയാണ്.