തൃശ്ശൂര്‍:മണ്ണിൽ പ്രകൃതി സൗഹൃദ ഫ്രിഡ്ജ് ഒരുക്കി ശ്രദ്ധേയയാകുകയാണ് തൃശ്ശൂരിലെ വീട്ടമ്മ. വൈദ്യുതി ചാർജ് വേണ്ട എന്നതും പാലും പച്ചക്കറികളും ഉൾപ്പെടെയുള്ള വസ്തുക്കൾ രണ്ടാഴ്ചവരെ കേട് കൂടാതെ സൂക്ഷിക്കാമെന്നതും ഫ്രിഡ്ജിന്‍റെ പ്രത്യേകതയാണ്. ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾ വൈദ്യുതിബില്ലിനെ ഭയപ്പെട്ടിരിക്കുമ്പോഴാണ് വടക്കാഞ്ചേരി സ്വദേശിയായ സിന്ധു പുതിയ ആശയവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
പ്രകൃതി സൗഹൃദ ഫ്രിഡ്ജ് ഒരുക്കി തൃശ്ശൂരിലെ വീട്ടമ്മ
വൈദ്യുതി ചാർജ് വേണ്ട എന്നതും പാലും പച്ചക്കറികളും ഉൾപ്പെടെയുള്ള വസ്തുക്കൾ രണ്ടാഴ്ചവരെ കേട് കൂടാതെ സൂക്ഷിക്കാമെന്നതും ഫ്രിഡ്ജിന്‍റെ പ്രത്യേകതയാണ്.
ഇഷ്ടികയും മണലും ചണച്ചാക്കുകളും മാത്രമാണ് ഫ്രിഡ്ജിന്‍റെ നിർമാണ സാമഗ്രികൾ. ഇഷ്ടാനുസരണം അറകളും ഫ്രിഡ്ജില്‍ സ്ഥാപിച്ചിട്ടുണ്ട്. സാധനങ്ങൾ വെക്കാനുള്ള ട്രേകൾക്ക് പാകമായ അളവിൽ തറയിൽ നിന്നും ചതുരാകൃതിയിൽ രണ്ടടിയോളം ഉയരത്തിൽ അറകള്‍ നിര്‍മിച്ചിട്ടണ്ട്. കെട്ടിയുയർത്തിയ അറക്കുള്ളിൽ മറ്റൊരു അറയും നിർമിച്ച് ഇവക്കിടയിൽ മണലുനിറച്ചാണ് നിർമാണ രീതി.
ഏറ്റവും നടുവിലുള്ള വിശാലമായ സ്ഥലം ക്രമീകരിച്ചാണ് സാധനങ്ങൾ സൂക്ഷിക്കുന്നത്. രാവിലെയും വൈകിട്ടും മണൽ നനച്ചു കൊടുക്കണം. ഇതിലുടെയുള്ള ഈർപ്പമാണ് ഫ്രഡ്ജിനകത്ത് നിലനിര്‍ത്തുന്നത്. ചണചാക്കു കൊണ്ടാണ് ഫ്രിഡ്ജിന്‍റെ വാതിൽ നിർമിച്ചിരിക്കുന്നതെന്നും സിന്ധു പറയുന്നു. എല്ലാ വീട്ടമ്മമാർക്കും സ്വയം ചെയ്യാവുന്നതാണ് ഈ മാതൃകയെന്നും സിന്ധു അവകാശപ്പെടുന്നത്.