കേരളം

kerala

ETV Bharat / city

ഡ്രൈവര്‍ കുഴഞ്ഞു വീണു; നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് ബ്രേക്കിട്ട് നിര്‍ത്തി ഹോട്ടല്‍ ജീവനക്കാന്‍ - തൃശൂര്‍ കെഎസ്ആര്‍ടിസി

തൃശൂര്‍ മണ്ണംപേട്ട പച്ചളിപ്പുറം സ്വദേശി തങ്കപ്പനാണ് ഇരുപതോളം വരുന്ന യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്.

ഡ്രൈവര്‍ കുഴഞ്ഞു വീണു; നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് ബ്രേക്കിട്ട് നിര്‍ത്തി ഹോട്ടല്‍ ജീവനക്കാന്‍

By

Published : Nov 5, 2019, 4:54 PM IST

Updated : Nov 5, 2019, 7:04 PM IST

തൃശൂര്‍ : ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്‌ടപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്കിട്ട് നിര്‍ത്തി ഹോട്ടല്‍ ജീവനക്കാന്‍. തൃശൂര്‍ മണ്ണംപേട്ട പച്ചളിപ്പുറം സ്വദേശി തങ്കപ്പനാണ് അവസരോചിതമായ ഇടപെടലിലൂടെ വന്‍ദുരന്തം ഒഴിവാക്കിയത്.

ഡ്രൈവര്‍ കുഴഞ്ഞു വീണു; നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് ബ്രേക്കിട്ട് നിര്‍ത്തി ഹോട്ടല്‍ ജീവനക്കാന്‍

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഇരിങ്ങാലക്കുടയിലേക്ക് പോകുകയായിരുന്ന ബസിലെ ഡ്രൈവര്‍ കെ.കെ. ജിജേഷാണ് കുഴഞ്ഞുവീണത്. ഇതോടെ നിയന്ത്രണംവിട്ട ബസ് എതിര്‍വശത്തുകൂടി ഓടാന്‍ തുടങ്ങി. സംഭവത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ തങ്കപ്പന്‍ ഡ്രൈവര്‍ സീറ്റിനടുത്തേക്ക് പാഞ്ഞെത്തി ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു.

വാഹനം ഓടിക്കാന്‍ പോലും അറിയാത്ത അറിയാത്ത തങ്കപ്പന്‍റെ അവസരോചിത ഇടപെടലാണ് അപകടത്തില്‍ നിന്ന് ബസിനെയും ഇരുപതോളം യാത്രക്കാരെയും രക്ഷിച്ചത്. പിന്നീട് കണ്ടക്‌ടറും യാത്രക്കാരും ചേര്‍ന്നാണ് ബസ് റോഡരികിലേയ്ക്ക് മാറ്റിയിട്ടത്. തപാല്‍ വകുപ്പില്‍ നിന്നും വിരമിച്ച തങ്കപ്പന്‍ തൃശൂര്‍ പുതുക്കാട് സെന്‍ററിലുള്ള ഹോട്ടലിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്.

Last Updated : Nov 5, 2019, 7:04 PM IST

ABOUT THE AUTHOR

...view details