തൃശൂർ: ജില്ലയിലെ മലയോര മേഖലയിൽ അഞ്ചു കോടി പതിനഞ്ച് ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗവണ്‍മെന്‍റ് ചീഫ് വിപ്പും ഒല്ലൂര്‍ എംഎല്‍എയുമായ കെ. രാജൻ നിർവഹിച്ചു. പ്രളയത്തിൽ തകർന്ന പുത്തൂർ ഗ്രാമ പഞ്ചായത്തിലെ എട്ടാം കല്ല് കനാൽ ബണ്ട് പുനർനിർമിക്കുന്നതിന് രണ്ടു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ ഭരണാനുമതി സംസ്ഥാന ആസൂത്രണ -സാമ്പത്തിക കാര്യ വകുപ്പിൽ നിന്ന് ലഭിച്ചതായി ഗവ ചീഫ് വിപ്പ് കെ. രാജൻ പറഞ്ഞു.
അഞ്ച് കോടിയുടെ വികസന പ്രവർത്തനങ്ങളുമായി ഒല്ലൂർ മണ്ഡലം - thrissur news
പൂര്‍ത്തിയാക്കിയ വിവിധ നിര്‍മാണങ്ങളുടെ ഉദ്‌ഘാടനം ഗവണ്‍മെന്‍റ് ചീഫ് വിപ്പും ഒല്ലൂര്‍ എംഎല്‍എയുമായ കെ. രാജൻ നിർവഹിച്ചു.
![അഞ്ച് കോടിയുടെ വികസന പ്രവർത്തനങ്ങളുമായി ഒല്ലൂർ മണ്ഡലം തൃശൂർ വാര്‍ത്തകള്‍ കെ രാജൻ thrissur news ollur mla](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7520020-thumbnail-3x2-tcr.jpg)
തൃശൂരില്‍ 5 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പായി
തൃശൂരില്‍ 5 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പായി
75 ലക്ഷം രൂപ വകയിരുത്തിയുള്ള പുത്തൻകാടിലെ കലുങ്കിന്‍റെയും, പാർശ്വ സംരക്ഷണ ഭിത്തിയുടെയും പുനർനിർമാണവും, ഒരുകോടി അമ്പത് ലക്ഷം രൂപ ചിലവിൽ എട്ടാംകല്ല് പ്രദേശത്ത് റോഡിന്‍റെ സംരക്ഷണ ഭിത്തിയുടെ നിർമാണവും പൂർത്തിയായി. പീച്ചി ഇടതുകര മെയിൻ കനാലിന്‍റെ എട്ടാം കല്ല് ഭാഗത്ത് ഒരു കിലോമീറ്റർ ദൂരത്തിലുള്ള ബണ്ട് കഴിഞ്ഞ പ്രളയത്തിൽ പൂർണമായി തകർന്നിരുന്നു. തുടർന്ന് ചീഫ് വിപ്പിന്‍റെ അടിയന്തര ഇടപെടലിനെ തുടർന്ന് ബണ്ട് താല്‍ക്കാലികമായി പുനർനിർമിച്ചിരുന്നു.