എറണാകുളം:ഗുരുവായൂർ ക്ഷേത്ര നാലമ്പലത്തിലെ പ്രവേശന നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി. നിയന്ത്രണങ്ങൾ മറികടന്ന് ഭരണസമിതി അംഗങ്ങൾ നാലമ്പലത്തിൽ പ്രവേശിച്ച സംഭവത്തിലാണ് ഹൈക്കോടതി ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കുകയായിരുന്നു കോടതി.
ഗുരുവായൂർ ക്ഷേത്ര നാലമ്പലത്തിൽ ഭരണസമിതി അംഗങ്ങൾ പ്രവേശിച്ച സംഭവം; നിയന്ത്രണങ്ങൾ മറികടക്കരുതെന്ന് ഹൈക്കോടതി - Guruvayur temple
ഭരണ സമിതി അംഗങ്ങളോ, വ്യക്തികളോ, ജീവനക്കാരോ നിയന്ത്രണങ്ങൾ മറികടന്ന് നാലമ്പലത്തിൽ പ്രവേശിക്കരുതെന്നും കോടതി
ഗുരുവായൂർ ക്ഷേത്ര നാലമ്പലത്തിൽ ഭരണസമിതി അംഗങ്ങൾ പ്രവേശിച്ച സംഭവം; നിയന്ത്രണങ്ങൾ മറികടക്കരുതെന്ന് ഹൈക്കോടതി
ഭരണ സമിതി അംഗങ്ങളോ, വ്യക്തികളോ, ജീവനക്കാരോ നിയന്ത്രണങ്ങൾ മറികടന്ന് നാലമ്പലത്തിൽ പ്രവേശിക്കരുതെന്നും ഇക്കാര്യം ദേവസ്വം മാനേജിങ് കമ്മിറ്റി ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ആചാരങ്ങളും പാരമ്പര്യവും അനുസരിച്ച് ആരാധന നടത്താൻ ഭക്തന്‍ ബാധ്യസ്ഥനാണെന്നും കോടതി പറഞ്ഞു.
ആചാര ലംഘനം നടത്തിയവർക്ക് എതിരെ ഭരണ സമിതി നടപടി എടുക്കാത്തതിലും കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. സംഭവത്തിൽ സുരക്ഷ ജീവനക്കാർ വീഴ്‌ച വരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.