തൃശൂർ: സ്വർണക്കടത്ത് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് വർധിപ്പിച്ചതിന്‍റെ ഭാഗമായി തൃശൂരിലും കനത്ത കാവൽ. കോട്ടയത്തെയും, കൊച്ചിയിലെയും പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തിയതിന് സമാനമായാണ് തൃശൂരിലും സുരക്ഷാ വിന്യാസം.
മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിന്‍റെ ഭാഗമായി തൃശൂരിലും കനത്ത കാവൽ - The security of the Chief Minister has been enhanced
ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയാണ് സുരക്ഷ വർധിപ്പിച്ചിട്ടുള്ളത്

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിന്‍റെ ഭാഗമായി തൃശൂരിലും കനത്ത കാവൽ
മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിന്‍റെ ഭാഗമായി തൃശൂരിലും കനത്ത കാവൽ
കൊച്ചിയിലെ പരിപാടിയിൽ പങ്കെടുത്തു മടങ്ങിയെത്തുന്ന മുഖ്യമന്ത്രി താമസിക്കുന്ന നഗരത്തിലെ രാമനിലയം ഗസ്റ്റ് ഹൗസിന് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രതിഷേധ മാർച്ചുകളും കരിങ്കൊടി കാണിക്കലും ഉൾപ്പടെയുള്ളവ ഉണ്ടായാല്‍ പ്രതിരോധിക്കാനാണ് സുരക്ഷ വർധിപ്പിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Last Updated : Jun 11, 2022, 6:11 PM IST