തൃശൂര്‍: സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തയാള്‍ പിടിയില്‍. വാടാനപ്പള്ളി സ്വദേശി ഇല്ല്യാസിനെയാണ് തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിൽ നിന്നാണ് മാറ്റ് കുറഞ്ഞ കട്ടി കൂടിയ സ്വർണാഭരണങ്ങള്‍ എത്തിക്കുന്നത്. പണയം വയ്‌ക്കാനുള്ള ആവശ്യത്തിലേക്ക് പ്രത്യേകമായി നിർമിച്ചെടുക്കുന്നതാണ് ഇത്. ഇത്തരത്തിലുള്ള സ്വർണ്ണം സാധാരണ പോലെ ഉരച്ചു നോക്കിയാൽ വ്യാജമാണെന്ന് തിരിച്ചറിയുവാൻ ബുദ്ധിമുട്ടാണ്.
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; പ്രതി പിടിയില്‍ - സ്വര്‍ണ തട്ടിപ്പ്
വാടാനപ്പള്ളി സ്വദേശി ഇല്ല്യാസാണ് തൃശൂരില്‍ പിടിയിലായത്.
മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്; പ്രതി പിടിയില്‍
സ്വർണത്തിന്‍റെ കാരറ്റ് അനലൈസർ പോലുള്ള സംവിധാനങ്ങളിലൂടെ മാത്രമേ ഇത്തരം ആഭരണങ്ങളുടെ യഥാർഥ മാറ്റ് നിർണയിക്കുവാൻ സാധിക്കുകയുള്ളു. മിക്ക ധനകാര്യ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള സംവിധാനങ്ങൾ നിലവിലില്ല എന്നതാണ് പ്രതിക്ക് സുഗമമായി തട്ടിപ്പ് നടത്തുന്നതിന് അവസരം ഒരുക്കുന്നത്. കേരളത്തിൽ ഉടനീളം വിവിധ പൊലീസ് സ്റ്റേഷനുകളിലായി പത്തോളം കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ട്. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം കഴിഞ്ഞ ഡിസംബർ മാസത്തിൽ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.