കേരളം

kerala

ETV Bharat / city

പുന്നയൂരിൽ പൊലീസിനെ ആക്രമിച്ച നാലുപേർ അറസ്റ്റിൽ

വെട്ടിപ്പുഴ പുഴക്കൽ രജിൻദാസ്, സഹോദരൻ രഞ്ജിത്ത്, തറയിൽ ബിനോജ്, ചിമ്മിനി വീട്ടിൽ ബിനീഷ് എന്നിവരാണ് പിടിയിലായത്.

Four arrested for attacking police  police news  trissur news  തൃശൂര്‍ വാര്‍ത്തകള്‍  പൊലീസിനെ ആക്രമിച്ചവര്‍ അറസ്‌റ്റില്‍
പുന്നയൂരിൽ പൊലീസിനെ ആക്രമിച്ച നാലുപേർ അറസ്റ്റിൽ

By

Published : Aug 13, 2020, 1:45 AM IST

തൃശൂര്‍: പുന്നയൂർ വെട്ടിപ്പുഴയിൽ പൊലീസിനെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. വെട്ടിപ്പുഴ പുഴക്കൽ രജിൻദാസ് (35), സഹോദരൻ രഞ്ജിത്ത് (33), തറയിൽ ബിനോജ് (28), ചിമ്മിനി വീട്ടിൽ ബിനീഷ് (28) എന്നിവരെയാണ് വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. റോഡിൽ കൂട്ടംകൂടി നിന്ന പ്രതികളോട് ബൈക്കിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വീട്ടില്‍ പോകാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതെ തട്ടിക്കയറുകയായിരുന്നു. പൊലീസുകാരനെ പിടിച്ചുതള്ളുകയും യൂണിഫോമിലെ നെയിം ബോര്‍ഡ് പൊട്ടിച്ചതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ABOUT THE AUTHOR

...view details