തൃശൂര്‍: തൃശൂര്‍ പീച്ചിയിൽ വീട്ടില്‍ വില്‍പനക്ക് സൂക്ഷിച്ച 103.75 ലിറ്റർ വിദേശമദ്യം പിടികൂടി. 13 വിദേശ ബ്രാന്‍ഡുകളുടെ അര ലിറ്ററിൻ്റെയും ഒരു ലിറ്ററിൻ്റെയും കുപ്പികളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പീച്ചി മണ്ടഞ്ചിറ സ്വദേശി ജോർജിനെ എക്സെെസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്‌തു.
ഡ്രൈ ഡേയില്‍ മദ്യ വില്‍പന; 103 ലിറ്റര്‍ വിദേശ മദ്യവുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍ - ഡ്രൈ ഡൈ വിദേശ മദ്യം വില്‍പന
വീട്ടില്‍ സൂക്ഷിച്ചിരുന്ന 13 വിദേശ ബ്രാന്‍ഡുകളുടെ അര ലിറ്ററിൻ്റെയും ഒരു ലിറ്ററിൻ്റെയും കുപ്പികളാണ് എക്‌സൈസ് പിടികൂടിയത്
ഡ്രൈ ഡേയില്‍ മദ്യ വില്‍പന; 103 ലിറ്റര്‍ വിദേശ മദ്യവുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍
തൃശൂർ അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ ഡി ശ്രീകുമാറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വിദേശമദ്യം പിടികൂടിയത്. ഡ്രൈ ഡേ ആയ മെയ് ഒന്നിന് 5 ലിറ്റർ മദ്യം ബൈക്കിൽ വച്ച് വിതരണം ചെയ്യുന്നതിനായി വീട്ടിൽ നിന്ന് ഇറങ്ങിയ സമയത്താണ് ജോര്‍ജ് പിടിയിലായത്. ഇയാള്‍ നേരത്തെയും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്.