തൃശൂർ : മത്സ്യബന്ധനം നടത്തുന്നതിനിടെ സ്രാങ്കും തൊഴിലാളികളും ഉറങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് കരയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ബോട്ടിലെ തൊഴിലാളിയായ ബംഗാള്‍ സ്വദേശി തമീറിന് പരിക്കേറ്റു. ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി ബീച്ചില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
സ്രാങ്കും തൊഴിലാളികളും ഉറങ്ങിപ്പോയി ; ചാവക്കാട് നിയന്ത്രണം വിട്ട ബോട്ട് കരയിലേക്ക് ഇടിച്ചുകയറി - boat accident
സോഡിയാക് എന്ന മത്സ്യബന്ധന ബോട്ടാണ് ഇന്ന് പുലർച്ചെ ചാവക്കാട് തീരത്ത് അപകടത്തില്‍പ്പെട്ടത്
സ്രാങ്കും തൊഴിലാളികളും ഉറങ്ങിപ്പോയി; നിയന്ത്രണം വിട്ട ബോട്ട് കരയിലേക്ക് ഇടിച്ചുകയറി
ബേപ്പൂര്‍ സ്വദേശികളായ റഷീദ്, ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സോഡിയാക് എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. സ്രാങ്ക് ഉള്‍പ്പടെ ബോട്ടിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളും ബംഗാള്‍ സ്വദേശികളാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.