തൃശൂര്‍: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് മുതല്‍ ടോള്‍ പിരിവ് ഫാസ് ടാഗ് സംവിധാനത്തിലേക്ക് മാറും. സര്‍ക്കാരിന്‍റെയും പൊതുജനങ്ങളുടെയും ആവശ്യപ്രകാരം പലവട്ടം മാറ്റിവെച്ച പദ്ധതിയാണ് ഇന്ന് മുതല്‍ നടപ്പിലാക്കുന്നത്. ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇളവ് അനുവദിക്കില്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തദ്ദേശവാസികള്‍ക്ക് സൗജന്യ പാസ് നല്‍കുന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
വാഹന ഉടമകളിൽ ഒരു വിഭാഗം ഇനിയും ഫാസ് ടാഗ് നേടിയിട്ടില്ലായെന്നതും ഇന്ന് മുതൽ ടോൾ ഗേറ്റുകളിൽ തിരക്കിന് കാരണമാകും. തൃശൂർ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇന്ന് മുതൽ ഒരു ഗേറ്റ് മാത്രമായിരിക്കും ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് തുറന്ന് കൊടുക്കുക. മറ്റ് ഗേറ്റുകളിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുക നല്‍കേണ്ടി വരും. ഇരുവശത്തേക്കുമുളള യാത്രക്ക് ഫാസ്‌ടാഗ് ള്ളവര്‍ക്ക് 105 രൂപയാണെങ്കില്‍ ഇല്ലാത്തവര്‍ 210 രൂപ നല്‍കേണ്ടിവരും. ഇതില്‍ യാതൊരു ഇളവും നല്‍കില്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി കഴിഞ്ഞു.