തൃശ്ശൂർ: കേരള വർമ്മ കോളേജ് അധ്യാപികയും എഴുത്തകാരിയുമായ ദീപ നിശാന്ത് കവിത മോഷ്ടിച്ച വിഷയവുമായി ബന്ധപ്പെട്ട് യു ജി സി വിശദീകരണം തേടി. സംഭവുമായി ബന്ധപ്പെട്ട വിവരങ്ങൾ എത്രയും പെട്ടെന്ന് നൽകണമെന്നാവശ്യപ്പെട്ട് കോളേജ് പ്രിൻസിപ്പാളിന് യു ജി സി നോട്ടീസ് അയച്ചു. ആരോപണവുമായി ബന്ധപ്പെട്ട് കോളേജ് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ അതിന്‍റെ വിശദാംശങ്ങൾ നൽകണമെന്നും യുജിസി ആവശ്യപ്പെട്ടു.
ദീപ നിഷാന്ത് കവിത കോപ്പിയടിച്ച സംഭവത്തിൽ യുജിസി നോട്ടീസ് - തൃശ്ശൂർ
നോട്ടീസ് കണ്ടു പേടിച്ചിട്ടുണ്ട് ടാഗ് ചെയ്ത് പേടിപ്പിക്കെണ്ടന്ന് ദീപ നിശാന്ത്
ദീപ നിഷാന്ത്
യുവ കവി എസ്. കലേഷ് 2011ൽ പ്രസിദ്ധീകരിച്ച കവിത കോപ്പിയടിച്ചെഴുതി സർവീസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചെന്നായിരുന്നു ദീപ നിശാന്തിനെതിരായ ആരോപണം. നോട്ടീസ് പുറത്തു വന്നതിന് പിന്നാലെ ദീപ നിശാന്ത് വിശദീകരണവുമായി രംഗത്തെത്തി. നോട്ടീസ് കണ്ടു പേടിച്ചിട്ടുണ്ടെന്നും ടാഗ് ചെയ്ത് പേടിപ്പിക്കണ്ടയെന്നും ദീപ നിശാന്ത് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു.
Last Updated : May 3, 2019, 5:24 PM IST