തൃശൂര്‍: തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നീരീക്ഷണത്തിലുണ്ടായിരുന്ന പെണ്‍കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര മെഡിക്കല്‍ സംഘത്തെ തൃശൂരിലേക്ക് അയയ്ക്കണമെന്ന് ടി.എന്‍.പ്രതാപന്‍ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിക്ക് ടി.എന്‍.പ്രതാപന്‍ എം.പി. കത്തുനല്‍കി.
കേന്ദ്ര ആരോഗ്യമന്ത്രിക്ക് ടി.എന്‍.പ്രതാപന്‍ എം.പിയുടെ കത്ത് - TN Prathapan MP news
കേന്ദ്ര മെഡിക്കല്‍ സംഘത്തെ തൃശൂരിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടാണ് ടി.എന്‍ പ്രതാപന്‍ എം.പി കത്തയച്ചത്
കൊറോണ; കേന്ദ്ര മെഡിക്കല്‍ സംഘത്തെ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിക്ക് ടി.എന്‍.പ്രതാപന്‍ എം.പിയുടെ കത്ത്
ഇന്ന് തൃശൂരിലെത്തുമെന്ന് അരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചിട്ടുണ്ട്. രാത്രിയോടെ തൃശൂരിലെത്തുന്ന ആരോഗ്യ മന്ത്രി മെഡിക്കൽ കോളജിൽ ഡോക്ടർമാരുമാരുമായി ചർച്ച നടത്തി തുടർ നടപടികൾ സ്വീകരിക്കും. ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും രോഗിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റും. കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ഥി തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുകയാണ്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നാലുപേരിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
Last Updated : Jan 30, 2020, 5:27 PM IST