കേരളം

kerala

ETV Bharat / city

ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണമില്ല; സഹായവുമായി ക്ലബ് പ്രവർത്തകർ - വിവേകാനന്ദ സാംസ്കാരിക ക്ലബ്ബ്

വെങ്കിടങ്ങ് പഞ്ചായത്തിലെ കോടമുക്ക് എഎംഎല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ദുരവസ്ഥ. സഹായവുമായി വിവേകാനന്ദ സാംസ്കാരിക ക്ലബ്ബ്.

ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണമില്ല; സഹായവുമായി ക്ലബ് പ്രവർത്തകർ

By

Published : Aug 18, 2019, 1:24 PM IST

തൃശൂർ : പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ റവന്യൂ വകുപ്പ് ഭക്ഷണസാധനങ്ങൾ എത്തിക്കുന്നില്ലെന്ന് പരാതി. വെങ്കിടങ്ങ് പഞ്ചായത്തിലെ കോടമുക്ക് എഎംഎല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ദുരവസ്ഥ. അധികൃതർ പറയുന്ന ക്യാമ്പിലെത്തിയാലേ ഭക്ഷണം നൽകാനാവൂ എന്നാണ് റവന്യൂ അധികൃതരുടെ വാദം. എന്നാൽ പ്രായമായ സ്‌ത്രീകളും, കുട്ടികളും അടക്കമുള്ള ക്യാമ്പ് അംഗങ്ങള്‍ക്ക് പാടൂരിലെ ക്യാമ്പിലെത്താന്‍ കഴിയാത്തതിനാൽ ഇവർ അടുത്തുള്ള വിവേകാനന്ദ സാംസ്കാരിക ക്ലബ്ബ് പ്രവർത്തകരെ ബന്ധപ്പെടുകയായിരുന്നു. സാഹചര്യം മനസിലാക്കിയ ക്ലബ് പ്രവർത്തകര്‍ ഭക്ഷണം നൽകാമെന്നേറ്റ് രംഗത്തു വന്നു. കഴിഞ്ഞ നാലു ദിവസമായി ക്ലബ് പ്രവർത്തകരാണ് ക്യാമ്പില്‍ ഭക്ഷണം നല്‍കുന്നത്. 21 പട്ടിക ജാതി കുടുംബങ്ങളാണ് കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് തൊട്ടടുത്ത സ്കൂളിൽ അഭയം തേടിയത്.

ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണമില്ല; സഹായവുമായി ക്ലബ് പ്രവർത്തകർ

ABOUT THE AUTHOR

...view details