കേരളം

kerala

ETV Bharat / city

തൃശൂരിൽ കാളകൂറ്റൻ സ്‌കൂട്ടറിൽ ഇടിച്ചു; എ.എസ്.ഐ മരിച്ചു - BULL ATTACKED SCOOTER thrissur

മണ്ണുത്തി സ്റ്റേഷനിലെ എ.എസ്.ഐ ആയ കെ.എ ജോൺസൻ ആണ് മരിച്ചത്.

കാളകൂറ്റൻ സ്‌കൂട്ടറിൽ ഇടിച്ച് വാഹനാപകടം  വാഹനാപകടത്തിൽ കെ.എ ജോൺസൻ മരിച്ചു  BULL ATTACKED SCOOTER thrissur  ASI K A JOHNSON DIED
തൃശൂരിൽ കാളകൂറ്റൻ സ്‌കൂട്ടറിൽ ഇടിച്ചു; എ.എസ്.ഐ മരിച്ചു

By

Published : Dec 9, 2021, 11:29 AM IST

തൃശൂർ: കാളക്കൂറ്റൻ വാഹനത്തിൽ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ എ.എസ്.ഐ മരിച്ചു. മണ്ണുത്തി സ്റ്റേഷനിലെ എ.എസ്.ഐ കെ.എ ജോൺസൻ ആണ് മരിച്ചത്. വീട്ടിലേക്ക് പോകുന്നതിനിടെ കോവിലകത്തുംപാടത്ത് വെച്ച് ജോൺസൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കാളകൂറ്റൻ ഇടിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട് റോഡിൽ വീണ ജോൺസണിനെ മറ്റ് യാത്രക്കാർ ചേർന്ന് അശ്വിനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി പതിനൊന്നോടെയാണ് അപകടം.

ALSO READ:Coonoor Ooty Army Helicopter Crash: സൈനിക ഹെലികോപ്റ്റര്‍ തകർന്നു വീഴുന്നതിന് മുമ്പുള്ള ദൃശ്യങ്ങൾ

ABOUT THE AUTHOR

...view details