തൃശൂര്‍ : നെല്ലിക്കുന്ന് തോട്ടത്തില്‍ ലെയിനില്‍ പഴക്കം ചെന്ന കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെയാണ് കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്ന് വീണ് തൊഴിലാളി മരിച്ചത്. തമിഴ്നാട് നാമക്കല്‍ സ്വദേശി മുത്തുവാണ് (55) മരിച്ചത്. വെളുത്തേടത്ത് അനീഷിന്‍റെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയിലായിരുന്നു അപകടം. ഒന്നാംനില പൊളിച്ചുമാറ്റിയിരുന്നു. താഴെനിലയുടെ പിൻഭാഗത്തെ സ്ലാബിന് മുകളിൽ കെട്ടിടം പൊളിക്കുന്നതിനിടെ കെട്ടിടഭാഗം തകർന്ന് വീഴുകയായിരുന്നു.
തൃശൂരില്‍ കെട്ടിടം തകർന്ന് വീണ് തൊഴിലാളി മരിച്ചു - മരണം
മരിച്ചത് തമിഴ്നാട് നാമക്കല്‍ സ്വദേശി മുത്തു. പഴയ കെട്ടിടം പൊളിച്ച് നീക്കുന്നതിനിടെയായിരുന്നു അപകടം
തൃശൂരില്‍ കെട്ടിടം തകർന്ന് വീണ് തൊഴിലാളി മരിച്ചു
ഒപ്പം ഉണ്ടായിരുന്ന മറ്റ് ജോലിക്കാരും വീട്ടുടമസ്ഥനും എത്തിയാണ് മുത്തുവിനെ സ്ലാബിനടിയില്‍ നിന്നും പുറത്തെടുത്തത്. സംഭവത്തില്‍ സ്ലാബിനടിയിൽ കുടുങ്ങിയ മുത്തുവിന്‍റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ എ.എല്‍ ലാമ്പറിന്‍റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ മുത്തുവിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Last Updated : May 17, 2019, 4:49 AM IST