തൃശൂര്‍ :സംസ്ഥാനം ഒറ്റക്കെട്ടായി കൊവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ മാതൃകാപരമായ പ്രവർത്തനത്തിലൂടെ മായന്നൂർ എന്‍റെ ഗ്രാമം കൂട്ടായ്‌മ സ്വന്തം നാടിന് കരുത്ത് പകരുകയാണ്. ശുചിത്വ കോർണറൊരുക്കി ബ്രേക്ക് ദി ചെയിൻ ക്യാമ്പെയിനിന്‍റെ ഭാഗമാവുകയാണിവര്‍. കായ്യാംപൂവ്വം മായന്നൂർ പ്രധാന പാതയിൽ പഴയ ടോൾ കേന്ദ്രത്തിന് സമീപത്തായാണ് ശുചിത്വ കോർണറൊരുക്കിയത്.
ബ്രേക്ക് ദി ചെയിൻ ക്യാമ്പെയിൻ ഏറ്റെടുത്ത് മായന്നൂർ എന്‍റെ ഗ്രാമം കൂട്ടായ്‌മ
കായ്യാംപൂവ്വം മായന്നൂർ പ്രധാന പാതയിൽ പഴയ ടോൾ കേന്ദ്രത്തിന് സമീപത്തായാണ് ഇവര്‍ ശുചിത്വ കോർണറൊരുക്കിയത്.
ബ്രേക്ക് ദി ചെയിൻ ക്യാമ്പെയിൻ ഏറ്റെടുത്ത് മായന്നൂർ എന്‍റെ ഗ്രാമം കൂട്ടായ്മ
കൈകഴുകാൻ പൈപ്പും വാഷ് ബേസിനും ഒപ്പം അണിവിമുക്തമാക്കാൻ ഹാന്‍റ് വാഷ് ലോഷനും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെയെത്തുന്ന ഒട്ടുമിക്ക ആളുകളും സേവനം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. എന്‍റെ ഗ്രാമം കൂട്ടായ്മ അംഗങ്ങളായ അമ്പിളി,അനൂപ്,സതീഷ്, ഉണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി.