തൃശൂര്‍: ആറാട്ടുപുഴ മന്ദാരംക്കടവിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെയും മൃതദേഹം കണ്ടെത്തി. ആറാട്ടുപുഴ കരോട്ടു മുറി കോളനി വെളുത്തുടന്‍ ഷാജിയുടെ മകൻ ഷജിലിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഷജിലിനൊപ്പം കാണാതായ ഗൗതം സാഗറിന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. സമീപത്തുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് കൈകാലുകള്‍ കഴുകാൻ മന്ദാരക്കടവില്‍ എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയില്‍ പുഴയിലെ ജലനിരപ്പ് ഉയരുകയും ഒഴുക്ക് കൂടുകയും ചെയ്‌തിരുന്നു.