തൃശൂര്‍:ആഘോഷങ്ങളില്ലാത്ത ഓണക്കാലമാണ് സംസ്ഥാനത്ത് കടന്നുപോകുന്നത്. കൊവിഡ് കൊണ്ടുപോയ ഓണാഘോഷങ്ങളില്‍ പ്രധാനിയാണ് തൃശൂര്‍ സ്വരാജ് റൗണ്ടിലെ പുലിയിറക്കം. എല്ലാ വര്‍ഷവും നാലാം ഓണത്തിന് നഗരത്തെ വിറപ്പിക്കുന്ന പുലിക്കൂട്ടത്തിന് കൊവിഡ് കാലത്ത് പുറത്തിറങ്ങാനാകില്ല. എന്നാല്‍ ഓണക്കാലത്ത് വെറുതെയിരിക്കാൻ ഇവര്‍ തയാറല്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓണക്കാലത്തിനൊപ്പമെത്തുന്ന പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താൻ ബോട്ട് നിര്‍മിക്കുകയാണ് അയ്യന്തോള്‍ ദേശത്തെ പുലികളി സംഘം.
തൃശൂരില്‍ ഇത്തവണ പുലിയിറങ്ങില്ല; പുലികളുടെ ബോട്ടിറങ്ങും - തൃശൂര്‍ വാര്‍ത്തകള്‍
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓണക്കാലത്തിനൊപ്പമെത്തുന്ന പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താൻ ബോട്ട് നിര്‍മിക്കുകയാണ് അയ്യന്തോള്‍ ദേശത്തെ പുലികളി സംഘം
ഇത്തവണ മഴ തുടങ്ങിയപ്പോള്‍ തന്നെ ബോട്ട് നിര്‍മാണം ആരംഭിച്ചു. ജില്ലയില്‍ മഴ കാര്യമായ നാശനഷ്‌ടമുണ്ടാക്കിയില്ലെങ്കിലും ബോട്ട് നിര്‍മാണത്തില്‍ നിന്ന് ഇവര്‍ പിന്നോട്ട് പോയിട്ടില്ല. ഡ്രം ഉപയോഗിച്ചാണ് ബോട്ട് നിര്‍മാണം. 20 ഡ്രമ്മുകൾ ഇതിനായി വാങ്ങി. നടുമുറിച്ച രണ്ട് ഡ്രമ്മുകളും മറ്റൊന്നിന്‍റെ പാതിയും വേണം ഒരു ബോട്ടിന്. നാലുപേർക്ക് ഇരിക്കാം.സംഘത്തിലെ വെൽഡിങ് പണിക്കാരായ പുലികളാണ് ഫ്രെയിമൊരുക്കിയത്.
യൂ ട്യൂബ് വീഡിയോ കണ്ടും വിദഗ്ധരുടെ നിർദേശങ്ങൾ സ്വീകരിച്ചുമാണ് ബോട്ടുകളുണ്ടാക്കിയത്. എല്ലാ വര്‍ഷവും പുലികളിയുമായി ആളുകളെ സന്തോഷിപ്പിക്കാൻ മാത്രമല്ല അത്യാവശ്യ ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തകരുടെ വേഷം അണിയാനും തങ്ങള്‍ക്കറിയാമെന്ന് തെളിയിക്കുകയാണ് അയ്യന്തോള്‍ ദേശത്തെ പുലിക്കുട്ടികള്‍.