അവിനാശി ബസപകടത്തിൽ മരിച്ചയാളുടെ ഭാര്യ ആത്മഹത്യ ചെയ്തു - തൃശൂര്‍ വാര്‍ത്തകള്‍
വിവാഹം കഴിഞ്ഞ് മൂന്നാം മാസമായിരുന്നു ഭര്‍ത്താവിന്‍റെ മരണം
അവിനാശി ബസപകടത്തിൽ മരിച്ചയാളുടെ ഭാര്യ ആത്മഹത്യ ചെയ്തു
തൃശൂര്‍: തമിഴ്നാട്ടിലെ അവിനാശിയിലുണ്ടായ ബസപകടത്തിൽ മരിച്ച ചിറ്റിലപ്പിള്ളി കുറുങ്ങാട്ടുവളപ്പിൽ ഹനീഷിന്‍റെ ഭാര്യ ശ്രീപാർവതിയെ (24) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്‌ച വൈകിട്ടാണ് സംഭവം. ശ്രീപാര്‍വതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. കഴിഞ്ഞ ഫെബ്രുവരി 20നായിരുന്നു ബസ് അപകടം. വിവാഹം കഴിഞ്ഞ് മൂന്നാം മാസമായിരുന്നു ഹനീഷിന്‍റെ മരണം. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.