കേരളം

kerala

ETV Bharat / city

കാനറ ബാങ്ക് എടിഎം കുത്തി തുറന്നു കവർച്ച നടത്താൻ ശ്രമം - Canara bank ATM robbery NEWS

റോഡിൽ ആൾസഞ്ചാരം ഉണ്ടായതിനെ തുടർന്ന് സംഘം ശ്രമം ഉപേക്ഷിച്ചു രക്ഷപ്പെട്ടതായാണ് പ്രാഥമിക നിഗമനം.

എടിഎം കുത്തി തുറന്നു കവർച്ച നടത്താൻ ശ്രമം  തൃശൂരിൽ കാനറാ ബാങ്ക് എടിഎമ്മിൽ കവർച്ചാ ശ്രമം  എടിഎം കുത്തി തുറന്നു കവർച്ച നടത്താൻ ശ്രമം  തൃശൂർ എടിഎം മോഷണ ശ്രമം  ATM Robbery attempt in Thrissur  Canara bank ATM robbery  Canara bank ATM robbery NEWS  Canara bank ATM robbery LATEST NEWS
തൃശൂരിൽ കാനറ ബാങ്ക് എടിഎം കുത്തി തുറന്നു കവർച്ച നടത്താൻ ശ്രമം

By

Published : Oct 9, 2021, 7:53 PM IST

തൃശൂർ: കാനറ ബാങ്കിന്‍റെ തിരൂരിൽ പ്രവർത്തിക്കുന്ന മുളങ്കുന്നത്തുകാവ് ശാഖയിലെ എടിഎം കുത്തി തുറന്നു കവർച്ച നടത്താൻ ശ്രമം. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്ത് കവർച്ച നടത്താനുള്ള ശ്രമം വിജയിച്ചില്ല. എടിഎമ്മിൽ ചൂടാക്കി ഉരുക്കിയ ലക്ഷണങ്ങൾ കണ്ടെത്തി.

ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച ശേഷം ഗ്യാസ് കട്ടറും സിലിണ്ടറും ബാങ്കിന് മുന്നിലെ ഓടയിൽ ഉപേക്ഷിച്ചാണ് സംഘം വിട്ടത്. എടിഎമ്മിന്‍റെ മുന്നിലെ ഷട്ടർ താഴ്ത്തിയായിരുന്നു ഗ്യാസ് കട്ടർ പ്രവർത്തിപ്പിച്ചിരുന്നത്. റോഡിൽ ആൾസഞ്ചാരം ഉണ്ടായതിനെ തുടർന്ന് സംഘം ശ്രമം ഉപേക്ഷിച്ചു രക്ഷപ്പെട്ടതായാണ് നിഗമനം.

തൃശൂരിൽ കാനറ ബാങ്ക് എടിഎം കുത്തി തുറന്നു കവർച്ച നടത്താൻ ശ്രമം

രാവിലെ അഞ്ചിന് എടിഎമ്മിൽ നിന്നു പണം എടുക്കാനെത്തിയ നാട്ടുകാരനാണ് കവർച്ച ശ്രമത്തിന്‍റെ ലക്ഷണങ്ങൾ ആദ്യം തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ഊർജിതമാക്കി.

ALSO READ:കൊവിഡ് മരണം: അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ 10 മുതല്‍; അപേക്ഷിക്കേണ്ടത് എങ്ങനെ?

ABOUT THE AUTHOR

...view details