തൃശൂര്‍: അതിരപ്പിള്ളി കണ്ണംകുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ അഞ്ച് വയസുകാരി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍. വന്യജീവി ആക്രമണങ്ങൾക്കെതിരെ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് അതിരപ്പിള്ളി വെറ്റിലപ്പാറ പതിമൂന്നിൽ നാട്ടുകാർ റോഡ് ഉപരോധിക്കുന്നു.
രാവിലെ ആറ് മണിമുതൽ ഉപരോധസമരം ആരംഭിച്ചു. ഗതഗാതം പൂർണമായും തടസപ്പെടുത്തിയാണ് ഉപരോധം. പിന്നീട് ബസുകള്‍ കടത്തി വിട്ടു എങ്കിലും സമരം തുടരുകയാണ്.
നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു തിങ്കളാഴ്‌ച വൈകീട്ടാണ് ഒറ്റയാന്‍റെ ആക്രമണത്തിൽ അഞ്ച് വയസുകാരി മരിച്ചത്. കണ്ണംകുഴിയിൽ വീടിന് സമീപത്ത് വച്ചായിരുന്നു സംഭവം. ആനയെ കണ്ട് വീട്ടുകാർ ചിതറിയോടുന്നതിനിടെ, ബാലികക്ക് ചവിട്ടേല്‍ക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൂടെയുണ്ടായിരുന്ന അച്ഛൻ നിഖിലിനും അപ്പൂപ്പൻ ജയനും പരിക്കേറ്റു.
Read more: തൃശൂരില്‍ ആനയുടെ ചവിട്ടേറ്റ് അഞ്ച് വയസുകാരിയ്ക്ക് ദാരുണാന്ത്യം