കേരളം

kerala

ETV Bharat / city

കൊവിഡ് സെന്‍ററിലെ മര്‍ദനം; വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍ - trissur custody death

ജില്ലാ ജയിലിന് കീഴിലുള്ള സെന്‍ററിന്‍റെ പ്രവർത്തനത്തിൽ മേലധികാരി എന്ന നിലയില്‍ സൂപ്രണ്ടിന് മേല്‍നോട്ടക്കുറവ് ഉണ്ടായെന്നാണ് കണ്ടെത്തല്‍. വാഹനമോഷണ കേസിൽ പിടിയിലായ 17കാരനെ മർദിച്ച കേസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരേയും സസ്‌പെന്‍ഡ് ചെയ്തു.

അമ്പിളിക്കല കൊവിഡ് സെന്‍റര്‍  റിമാൻഡ് പ്രതി മർദനമേറ്റ് മരിച്ചു  വിയ്യൂർ ജയില്‍ സൂപ്രണ്ട്  ജയിൽ ഡിജിപി ഋഷിരാജ് സിങ്  ambilikkala covid center  trissur custody death  viyyur jail superintendent
കൊവിഡ് സെന്‍ററിലെ മര്‍ദനം; വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

By

Published : Oct 13, 2020, 2:55 PM IST

തൃശ്ശൂര്‍: വിയ്യൂർ ജയിലിന് കീഴിലുള്ള അമ്പിളിക്കല കൊവിഡ് സെന്‍ററില്‍ പ്രതിക്ക് മർദനമേറ്റ സംഭവത്തിൽ ജില്ല ജയിൽ സൂപ്രണ്ടിനെയും രണ്ട് ജീവനക്കാരെയും സസ്പെൻഡ് ചെയ്തു. ജില്ലാ ജയിലിന് കീഴിലുള്ള സെന്‍ററിന്‍റെ പ്രവർത്തനത്തിൽ മേലധികാരി എന്ന നിലയിലുള്ള മേൽനോട്ടക്കുറവുണ്ടായെന്നാണ് സൂപ്രണ്ടിനെതിരായ കണ്ടെത്തൽ. വാഹനമോഷണ കേസിൽ പിടിയിലായ 17കാരനെ മർദിച്ച കേസിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാർക്കെതിരായ നടപടി. ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നേരിട്ടെത്തിയാണ് നടപടി. തിങ്കളാഴ്ച രാത്രി തൃശ്ശൂരിലെത്തിയ ഡിജിപി രാവിലെ അമ്പിളിക്കല കൊവിഡ് സെന്‍ററും വിയ്യൂർ ജയിലും സന്ദർശിച്ചു. കൊവിഡ് സെന്‍ററിലെ പ്രതികളില്‍ നിന്നും മൊഴിയെടുത്തു. മർദിച്ചുവെന്ന് ആരോപണമുയർന്ന ജീവനക്കാർക്കെതിരെയും നടപടിയുണ്ടായേക്കും.

ABOUT THE AUTHOR

...view details