തൃശൂർ: കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച അലൻ ഷുഹൈബും താഹ ഫസലും ജയില്‍ മോചിതരായി. പത്ത് മാസത്തെ തടവിന് ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. വൈകിട്ട് മൂന്ന് മണിയോടെ നടപടിക്രമങ്ങൾ പൂർത്തിയായി വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ നിന്ന് ഇരുവരും പുറത്തിറങ്ങി. ഇരുവരെയും മാധ്യമങ്ങൾ സമീപിച്ചെങ്കിലും സന്തോഷമുണ്ടെന്ന ഒറ്റവരിയിൽ പ്രതികരണമൊതുക്കി. ഒപ്പം നിന്നവർക്ക് നന്ദിയുണ്ടെന്ന് അലന്‍റെ അമ്മ പ്രതികരിച്ചു.
പത്ത്മാസം ജയില്‍ വാസം: അലനും താഹയും ജയില്‍മോചിതരായി
ബുധനാഴ്‌ച രാവിലെ എൻഐഎ കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവ് ലഭിക്കാനും ജാമ്യവ്യവസ്ഥയിലെ ബോണ്ട് തയ്യാറാക്കാനും വൈകിയതാണ് മോചനം ഒന്നര ദിവസത്തിലേറെ നീളാൻ കാരണമായത്.
ജയില്‍മോചിതരായി
ഇരുവരും കാറിൽ കയറി കോഴിക്കോട്ടേക്ക് തിരിച്ചു. ബുധനാഴ്‌ച രാവിലെ എൻഐഎ കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവ് ലഭിക്കാനും ജാമ്യവ്യവസ്ഥയിലെ ബോണ്ട് തയ്യാറാക്കാനും വൈകിയതാണ് മോചനം ഒന്നര ദിവസത്തിലേറെ നീളാൻ കാരണമായത്. കടുത്ത ജാമ്യവ്യവസ്ഥകൾ ഉള്ളതിനാൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനുൾപ്പെടെ നിയന്ത്രണങ്ങളുണ്ട്. യുഎപിഎ കേസിൽ അറസ്റ്റ് ചെയ്‌ത് വിയ്യൂർ അതിസുരക്ഷാ ജയിലിൽ നിന്നും മോചിതരാവുന്ന ആദ്യ തടവുകാർ കൂടിയാണ് അലനും താഹയും.