തൃശ്ശൂർ:ലോക്ക് ഡൗണ്‍ കാലത്ത് കാലിഗ്രാഫിയില്‍ വിസ്മയം തീര്‍ക്കുകായണ് തൃശ്ശൂർ കയ്പമംഗലം സ്വദേശി അജ്മൽ ഷംസുദ്ദീൻ. ബിരുദ വിദ്യാർഥിയായ അജ്മൽ സ്വയം മുളയിൽ നിർമിച്ച പേനയിലാണ് വർണ്ണ വിസ്മയം തീർക്കുന്നത്. ഉലൂം അറബിക് കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയാണ് അജ്മല്‍. അക്ഷരങ്ങളെ ചിത്രങ്ങളാക്കുന്ന കാലിഗ്രാഫി പ്രധാനമായും പരസ്യ ഡിസൈൻ മേഖലകളിലാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
കാലിഗ്രാഫിയില്‍ വിസ്മയം തീര്‍ത്ത് അജ്മൽ ഷംസുദ്ദീൻ - കാലിഗ്രാഫി
ഉലൂം അറബിക് കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയാണ് അജ്മല്‍. അക്ഷരങ്ങളെ ചിത്രങ്ങളാക്കുന്ന കാലിഗ്രാഫി പ്രധാനമായും പരസ്യ ഡിസൈൻ മേഖലകളിലാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
ഇതുവരെ അമ്പതിലധികം കാലിഗ്രാഫി ചിത്രങ്ങളാണ് വീട്ടിലിരുന്ന് അജ്മൽ പൂർത്തിയാക്കിയത്. സ്വന്തമായി മുള ചെത്തി മിനുക്കി പേനയുണ്ടാക്കിയാണ് ചിത്രം വരക്കുന്നത്. ഖുർആനിന്‍റെ പുറംചട്ടയിലുള്ള കാലിഗ്രാഫി ചിത്രീകരണമാണ് പ്രചോദനമായത്. കഴിഞ്ഞ രണ്ടു വർഷമായി ചിത്ര രചന ആരംഭിച്ചിരുന്നുവെങ്കിലും ലോക്ക് ഡൗണ്‍ കാലത്താണ് അജ്മൽ ഏറ്റവും കൂടുതൽ കാലിഗ്രാഫി ചിത്രങ്ങൾ പൂർത്തിയാക്കിയത്. അറബിയിലും മലയാളത്തിലുമായി അജ്മൽ കാലിഗ്രാഫിയും ചെയ്യുന്നുണ്ട്. സ്വയം പ്രായത്നത്തിലൂടെയാണ് വൈവിധ്യമാർന്ന രീതിയിൽ അജ്മൽ ചിത്രങ്ങള്‍ തയ്യാറാക്കുന്നത്.