തൃശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹാരത്തിനായി തൃശൂര്‍ ജില്ലയില്‍ ബിരിയാണി വിറ്റ് രാഷ്ട്രീയ യുവജന സംഘടനയായ എഐവൈഎഫ് സമാഹരിച്ചത് 12 ലക്ഷത്തിലധികം രൂപ. ജില്ലയിലെ മുപ്പതിലധികം പഞ്ചായത്തുകളില്‍ ഇതിനോടകം എഐവൈഎഫ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു കഴിഞ്ഞു. ബിരിയാണി പാചകം ചെയ്യുന്നതും പാക്ക് ചെയ്യുന്നതും വിതരണം ചെയ്യുന്നതുമെല്ലാം സംഘടനാ പ്രവര്‍ത്തകര്‍ തന്നെയാണ്. ഓര്‍ലൈൻ വഴിയും ഫോണ്‍മുഖേനെയും നേരിട്ടുമാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നത്. ആരോഗ്യവകുപ്പ് അനുശാസിക്കുന്ന എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിച്ചാണ് പാചകവും പായ്ക്കിങ്ങും വിതരണവുമെല്ലാം നടത്തുന്നത്.
ബിരിയാണി വിറ്റ് എഐവൈഎഫ്; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് 12 ലക്ഷത്തിലധികം രൂപ - എഐവൈഎഫ് ബിരിയാണി ഫെസ്‌റ്റ്
ജില്ലയിലെ മുപ്പതിലധികം പഞ്ചായത്തുകളില്‍ ഇതിനോടകം എഐവൈഎഫ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു കഴിഞ്ഞു.
ഒരു ചിക്കന്‍ ബിരിയാണിക്ക് 100 രൂപ എന്ന മിതമായ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്. ഇതുകൊണ്ട് തന്നെ ധാരളം ഓര്‍ഡറുകളാണ് ലഭിക്കുന്നത്. തൃശൂര്‍ ജില്ലയിലെ മുപ്പതിലധികം പഞ്ചായത്തുകളിലാണ് ഇതുവരെ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. തൃശൂര്‍ മണ്ഡലത്തില്‍ നടത്തിയ ബിരിയാണി ഫെസ്റ്റില്‍ നഗരത്തിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളിലേക്കും ഓര്‍ഡര്‍ അനുസരിച്ച് ബിരിയാണി എത്തിച്ച് നല്‍കിയിരുന്നു. 2500ഓളം ബിരിയാണിയാണ് തൃശൂര്‍ മണ്ഡലത്തില്‍ നടത്തിയ ഫെസ്റ്റില്‍ വിറ്റഴിച്ചത്. ബിരിയാണി ഫെസ്റ്റിന് പുറമെ പാഴ്വസ്തുക്കളുടെ ശേഖരണം, ന്യൂസ് പേപ്പർ ചലഞ്ച്, നാളികേര സംഭരണം, അച്ചാർ ചലഞ്ച് എന്നീ പ്രവർത്തനങ്ങളും പ്രവർത്തകർ നടത്തുന്നുണ്ട്.