തൃശൂർ: ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി എസി മൊയ്തീൻ. അനിൽ അക്കര എംഎൽഎയുടെ ആരോപണങ്ങൾക്കാണ് മന്ത്രിയുടെ പ്രതികരണം. ഭവന സമുച്ചയം നിർമ്മിക്കുന്നതിൽ മന്ത്രി എന്ന നിലയിൽ താൻ രണ്ട് കോടി വാങ്ങിയെന്ന എം.എൽ.എയുടെ ആക്ഷേപം വസ്തുതാ വിരുദ്ധവും നട്ടാൽ കുരുക്കാത്ത നുണയുമാണെന്ന് മന്ത്രി പറഞ്ഞു. സ്വന്തം കഴിവുകേടുകൾക്ക് തടയിടാൻ തെളിവുകളില്ലാത്ത ആരോപണമുന്നയിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ പോലും എം.എൽ.എ ഉന്നയിച്ച ആരോപണത്തെ പിന്തുണച്ചില്ലെന്നും മന്ത്രി എസി മൊയ്തീൻ പറഞ്ഞു.
ലൈഫ് മിഷൻ ആരോപണം; അനിൽ അക്കരക്ക് മറുപടിയുമായി മന്ത്രി എസി മൊയ്തീൻ - അനിൽ അക്കര
സ്വന്തം കഴിവുകേടുകൾക്ക് തടയിടാൻ തെളിവുകളില്ലാത്ത ആരോപണമുന്നയിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ പോലും എം.എൽ.എ ഉന്നയിച്ച ആരോപണത്തെ പിന്തുണച്ചില്ലെന്നും മന്ത്രി എസി മൊയ്തീൻ പറഞ്ഞു.

ലൈഫ് മിഷൻ ആരോപണം; അനിൽ അക്കരക്ക് മറുപടിയുമായി മന്ത്രി എസി മൊയ്തീൻ
ലൈഫ് മിഷൻ ആരോപണം; അനിൽ അക്കരക്ക് മറുപടിയുമായി മന്ത്രി എസി മൊയ്തീൻ
നിയമസഭയിൽ അവിശ്വാസ പ്രമേയ സമയത്ത് പ്രതിപക്ഷത്തുള്ള ഒരാൾ പോലും ഈ വിഷയം ഉന്നയിക്കാതിരുന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്ന് ബോധമുള്ളതു കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. വടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മിക്കാൻ റെഡ്ക്രസൻറ് കരാർ നൽകിയ യൂണിടാക്ക് കമ്പനിക്കാരനെ തനിക്ക് അറിയില്ലെന്നും മന്ത്രി പ്രതികരിച്ചു. ഫ്ളാറ്റ് നിർമ്മാണം തകർക്കാനാണ് എം.എൽ.എയുടെ ശ്രമം. കലത്തിൽ തൊട്ട് നോക്കുന്നത് പോലെയാണ് ഫ്ളാറ്റിൽ തൊട്ട് ഗുണനിലവാരം പരിശോധിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.